കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെര്‍ഗോഗ്ലിയോ പുതിയ പോപ്പ്

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 1272 വര്‍ഷത്തിനുശേഷം ആദ്യമായാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ പാപ്പയാകുന്നത്. സഭയുടെ 266ാമത്തെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ഇനി മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ബെനഡിക്ട് പതിനാറാമാന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമാണ് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നത്. ക്രിസ്തുമത വിശ്വാസികളുടെ ആത്മീയാചാര്യ സ്ഥാനത്തെത്തുന്ന ആദ്യ ലാറ്റിനമേരിക്കകാരനാണ് ബെര്‍ഗോഗ്ലിയോ.

Pop Francis

ഇറ്റലിയില്‍ നിന്നും കുടിയേറിയവരാണ് ബെര്‍ഗോഗ്ലിയോയുടെ മുന്‍ഗാമികള്‍. 1936 ഡിസംബര്‍ 17ന് ബ്യൂണസ് ഐറിസില്‍ ജനിച്ചു. പിതാവ് ഒരു റെയില്‍വേ ജീവനക്കാരനായിരുന്നു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷമാണ് ബെര്‍ഗോഗ്ലിയോ സേവനത്തിന്റെ വഴി തിരഞ്ഞെടുത്തത്. 1973-79 വരെ അര്‍ജന്റീനിയില്‍ ജെസീറ്റ് പ്രൊവിന്‍ഷ്യലായിരുന്നു. തുടര്‍ന്ന് സെമിനാറി റെക്ടറായി. 1992ല്‍ ബുവനോസ് ആരീസിന്റെ സഹായ മെത്രാനായി. 1998ല്‍ മെത്രനായി ഉയര്‍ത്തപ്പെട്ടു. 2001ലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടത്.

English summary
Jorge Bergoglio of Argentina was elected pope on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X