കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കസേര ലക്ഷ്യമിട്ട് പിള്ളയുടെ ചരടുവലി

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
മന്ത്രിസ്ഥാനത്തിനിരിക്കുന്ന മകനെ താഴെയിറക്കാന്‍ രാഷ്ട്രീയത്തിലെ കാരണവസ്ഥാനത്തുള്ള പിതാവ് കളിയ്ക്കുന്ന കളികള്‍ കണ്ട് മൂക്കത്ത് വിരല്‍ വച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്ക് അതിന് പിന്നാലെ കെബി ഗണേഷ് കുമാര്‍-യാമിനി-അവിഹിതബന്ധം വരെയുള്ള നാടകങ്ങള്‍ കണ്ട് സഹനശക്തി ഏതാണ്ടൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല ഇനിയും പലതും കാണാന്‍ കിടക്കുകയാണെന്നാണ് അണിയറയിലെ ചരടുവലികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. മരുമകളെ കൂടെനിര്‍ത്തി മകനെ മന്ത്രിക്കസേരയില്‍ നിന്നിറക്കിയ സാക്ഷാല്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ഇപ്പോള്‍ മന്ത്രിയാകാന്‍ ഒരുക്കം നടത്തുകയാണത്രേ. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി തന്നെ ആറുമാസത്തേയ്ക്ക് മന്ത്രിയാക്കണമെന്നാണത്രേ പിള്ള യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ട്ടിയ്ക്കു വഴങ്ങാത്ത ഗണേഷിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തേ യുഡിഎഫും പിള്ളയുമായുള്ള ബന്ധം മോശമായതാണ്. ഈ ബന്ധം ഇനി നേരാംവണ്ണമാക്കാന്‍ തന്റെ മന്ത്രിസ്ഥാനമല്ലാതെ മറ്റൊരു രക്ഷയുമില്ലെന്നാണത്രേ പിള്ള പറയുന്നത്. ഉമ്മന്‍ചാണ്ടി നയിയ്ക്കുന്ന മന്ത്രിസഭയിലേയ്ക്ക് ക്ഷണിച്ചാലും താനില്ലെന്ന മട്ടില്‍ ഇതിന് മുമ്പ് പിള്ള പല പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വെള്ളം തൊടാതെ വിഴുങ്ങിയ പിള്ള ഇപ്പോള്‍ മന്ത്രിക്കസേര ലക്ഷ്യമിട്ട് കരുക്കള്‍ നീക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗണേഷിന് പകരം മന്ത്രിയാക്കാന്‍ മറ്റൊരാളെ തിരയേണ്ടതില്ലെന്നും താനെന്തുകൊണ്ടും അതിന് യോഗ്യനാണെന്നുമാണ് പിള്ളയുടെ പക്ഷം. നേരത്തേ ഗണേഷിനെത്തന്നെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ഇത് കെ മുരളീധരന് മന്ത്രിസ്ഥാനത്തേയ്ക്ക് വഴിതുറക്കാനാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത തള്ളിക്കൊണ്ട് പിള്ള മന്ത്രിസ്ഥാനമാവശ്യപ്പെട്ടിരിക്കുന്നത്.

രാജിവെയ്ക്കുകയും കുടുംബവഴക്കുകള്‍ ഒത്തുതീര്‍പ്പാക്കുകയുമെല്ലാം ചെയ്‌തെങ്കിലും ഗണേഷ് പിതാവുമായി ഇപ്പോഴും അകല്‍ച്ചയിലാണ്.

ഗണേഷും പിള്ളയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ത്ത് ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് യോജിപ്പാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിള്ളയ്ക്ക് ഇതിനോട് യോജിപ്പി്ല്ല.

പിള്ള മന്ത്രിസ്ഥാനത്തേയ്‌ക്കെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും യുഡിഎഫില്‍ ഒരു വിഭാഗത്തിന് ഇക്കാര്യത്തോട് ഒട്ടും യോജിപ്പില്ലെന്നാണ് സൂചന. ഇത്തരത്തില്‍ പിള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ അത് മറ്റൊരു വിവാദത്തിന് വഴിയാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. നിയമസഭയെ വരെ ഇളക്കിമറിച്ച ഗണേഷ്-യാമിനിപ്രശ്‌നത്തിലെ നാറ്റം തീരുന്നതിന് മുമ്പേ പുതിയൊരു വിവാദം കൂടി എടുത്തിടണോയെന്നതാണത്രേ ഇക്കൂട്ടരുടെ ചോദ്യം.

English summary
A leading daily in Malayalam reports that Kerala Congress B leader R Balakrishnapilla is demanding ministerial post for six months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X