കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ ജൂലിയന്‍ അസാന്‍ജിന്‍റെ പരാമര്‍ശം

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍ : ഇന്ത്യക്കെതിരായി വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ വെളിപ്പെുത്തല്‍. താന്‍ ഇന്ത്യയോട് അഭയം തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് അസാന്‍ജിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയത്തിനായി ആഗ്രഹിച്ച തനിക്ക് നിരാശയായിരുന്നു ഫലമെന്ന് അദ്ദേഹം പറഞ്ഞു.

Julian, Assange

വീക്കിലീക്‌സിനോട് അനുഭാവമുള്ളവരാണ് ഇന്ത്യക്കാര്‍ , മനുഷ്യാവകാശങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നു. അതിനാലാണ് ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് അഭയം നല്‍കാനുള്ള ധൈര്യം ഇന്ത്യക്കാര്‍ക്ക് ഇല്ലാതെ പോയത് തന്നെ നിരാശപ്പെടുത്തിയെന്നും അസാന്‍ജ് ഒരു പ്രമുഖ ദിനപത്രത്തോട് പറഞ്ഞു.

എന്നാല്‍ അസാന്‍ജ് അഭയം തേടിയെന്ന വാര്‍ത്ത ശരിയല്ലെന്നും ഇതിന്റെ രേഖകള്‍ ഒന്നും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. വലുപ്പത്തിലും ജനസംഖ്യയുടെ കാര്യത്തിലും ഇന്ത്യയെക്കാള്‍ വളരെ ചെറിയ രാജ്യമാണ് ഇക്കഡോര്‍ എന്നാല്‍അവര്‍ തനിക്ക്അഭയം നല്‍കാന്‍ മടികാണിച്ചില്ലെന്നും അസാന്‍ജ് പറഞ്ഞു.

മറ്റുള്ളരാജ്യങ്ങളിലെ വിവരങ്ങള്‍ എങ്ങനെയാണ് അമേരിക്ക ചോര്‍ത്തുന്നതെന്ന് സ്‌നോഡനിലൂടെ ലോകം അറിഞ്ഞു. അയാളെ സംരക്ഷിക്കാനുള്ള ധൈര്യമെങ്കിലും ഇന്ത്യകാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് സ്‌നോഡന്‍ വേട്ടയാടപ്പടുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

എഡ്വേര്‍ഡ് സ്‌നോഡന്‍ എന്ന 29 കാരനാണ് അമേരിക്ക ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള പദ്ധതി വികസിപ്പിച്ചെടുത്ത കാര്യം ലോകത്തെ അറിയിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

English summary
Assange, who is holed up in the Ecuadorian embassy in London since June 19 last year, said in an exclusive interview that India was among the first countries he had approached for asylum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X