അബു സലീമിന് ജയിലില്‍ വെടിയേറ്റു

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

Abu, Salem

മുംബൈ: മുംബൈയില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായിരുന്ന അബു സലിമിന് ജയിലില്‍ വച്ച് വെടിയേറ്റു. വലതു കൈയ്യിലാണ് പരിക്ക്. ആദ്യം നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്പത്രില്‍ പ്രവേശിപ്പിച്ച അബു സലിമിനെ പിന്നീട് ജെ.ജെ. ഹോസ്പിറ്റലിലേക്ക് മാറ്റി.

മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. തടവുകാരനായ ദേവേന്ദ്ര ജഗ്തപ് എന്നയാളാണ് വെടിവെച്ചത്. മുംബൈ ഭീകരക്രമണ കേസില്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. ഷാഹിദ് ആസ്മിയെ കൊല ചെയ്ത കേസിലാണ് ദേവേന്ദ്ര അറസറ്റിലായത്.

ജയില്‍വച്ച് അബു സലിം നേരുിടുന്ന രണ്ടാമത്തെ ആക്രമണമാണിത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ 2010 ല്‍ സലിം ആക്രമിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തലോജ ജയിലിലേക്ക് മാറ്റിയത്. ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഡി-കമ്പനിയാണെന്നും സംശയം ഉയരുന്നുണ്ട്?

വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചതിന് 2002 ല്‍ ലണ്ടനില്‍ വെച്ചാണ് അബു സലിം അറസ്റ്റ് ചെയ്യപ്പടുന്നത്. ബോളിവുഡ് നടിയും കൂട്ടുകാരിയും ആയ മോണിക്ക ബേഡിയും അന്ന് കൂടെയുണ്ടായിരുന്നു. പിന്നീട് പോര്‍ച്ചുഗലില്‍ അഭയം പ്രാപിച്ച അബു സലിമിനെ 2005 ല്‍ അവര്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.

1993 ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Abu Salem, the gangster accused in the 1993 Mumbai blasts case, was attacked by an undertrial in Taloja Jail in Navi Mumbai on Thursday night.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement