എന്‍ഡബ്ല്യുആര്‍ ലൈവ്... റേഡിയോ ഓണ്‍ലൈന്‍

ബാംഗ്ലൂര്‍: പ്രമുഖ ന്യൂസ് പോര്‍ട്ടലായ നിതി സെന്‍ട്രല്‍ 24 മണിക്കൂറും ലഭ്യമാകുന്ന സ്ട്രീമിങ് റേഡിയോ സര്‍വ്വീസ് തുടങ്ങി. വാര്‍ത്തക്കും വിനോദത്തിനും തുല്യ പ്രാധാന്യം നല്‍കുന്നതായിരുക്കും പുതിയ സേവനം. എന്‍ഡബ്ല്യുആര്‍ ലൈവ് എന്നാണ് പേര്.

നിലവിലെ മാധ്യമങ്ങളെ അനുകരിക്കുന്നതോ അവയോട് മത്സരിക്കുന്നതോ ആയ രീതിയില്‍ ആയിരിക്കില്ല എന്‍ഡബ്ല്യൂആര്‍ റേഡിയോ എന്നാണ് നിതി സെന്‍ട്രല്‍ അറിയിച്ചിരിക്കുന്നത്. വാര്‍ത്തകളെ മറ്റ് ഇടപെടലുകളൊന്നും ഇല്ലാതെ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്ന രീതിയായിരിക്കും എന്‍ഡബ്ല്യൂആര്‍ ലൈവ് അവതരിപ്പിക്കുക. വലത് പക്ഷ കാഴ്ചപ്പാടോട് കൂടിയതായിരിക്കും റേഡിയോ.

nwrlive.com എന്ന സൈറ്റിലെത്തിയാല്‍ റേഡിയോ കേള്‍ക്കാം. ഒരോ ദിവസത്തേയും പരിപാടികളുടെ ഷെഡ്യൂളും സൈറ്റില്‍ ലഭ്യമാണ്. കട്ടിങ് ചായ്, ഡിവൈന്‍, ജാമിങ് വിത്ത് ആകാഷ്, ടെല്‍ ഇറ്റ് ടു പ്രേക്ഷ, ദ ബിഗ് സ്റ്റോറി, ദ വ്യൂസ് അവര്‍, കിതാബ് ഖര്‍  തുടങ്ങി ഒട്ടേറെ പരപാടികളാണ് റേഡിയോയില്‍ ഉള്ളത് . രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന പരിപാടികള്‍ രാത്രി ഒമ്പത് വരെ തുടരും. പരിപാടികളുടെ പുന: സംപ്രേഷണമായിരിക്കും പിന്നീട് ഉണ്ടാകുക.

കേള്‍വിക്കാരുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പരിപാടികളെന്ന് എഡിറ്റോറിയല്‍ ഡയറക്ടര്‍ കാഞ്ചന്‍ ഗുപ്ത അറിയിച്ചു.

English summary
The NiTi Digitals launched their ne w foot step in media, online radio nwr live today.
Please Wait while comments are loading...
 

Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive