യുപിഎ അഴിമതികള്‍ ബില്ലില്‍, ഹോട്ടല്‍ പൂട്ടിച്ചു

  • Published:
  • By:

മുംബൈ: വന്‍ അഴിമതികളാണ് യുപിഎ ഭരണകാലത്ത് നടന്നത്. പലതിലും ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈയില്‍ ഹോട്ടല്‍ നടത്തുന്ന ശ്രീനിവാസ ഷെട്ടി ഇക്കാര്യം തന്റെ ഹോട്ടല്‍ ബില്ലില്‍ പരാമര്‍ശിച്ചത് പൊല്ലാപ്പായി. സര്‍ക്കാറിനെ നാണംകെടുത്തിയ ഹോട്ടല്‍ യൂത്തന്മാര്‍ ഇതിനകം ബലം പ്രയോഗിച്ച് പൂട്ടിച്ചുകഴിഞ്ഞു.

ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണങ്ങളിലൂടെ കോടികള്‍ വിഴുങ്ങിയ യുപിഎ സര്‍ക്കാറിന് എസി റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കുന്നത് ലക്ഷ്വറിയായതിനാല്‍ ലെവി ടാക്‌സ് ഈടാക്കേണ്ടി വരുന്നുവെന്ന് ഹോട്ടലിലെ ഓരോ ബില്ലിനു താഴെയും രേഖപ്പെടുത്തിവെച്ചതാണ് കോണ്‍ഗ്രസുകാരെ വിറളിപ്പിടിപ്പിച്ചിരുന്നു.

അദിഥി പുരയെന്നാണ് ഹോട്ടലിന്റെ പേര്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവരെല്ലാം യുപിഎയുടെ അഴിമതി കഥകള്‍ അയവിറക്കിയതിനുശേഷമേ മടങ്ങൂ. മുംബൈയിലെ കെഇഎം ആശുപത്രിക്ക് എതിര്‍വശത്തുള്ള ഡോ ഇ ബോര്‍ഗസ് റോഡരികിലാണ് ഈ ഹോട്ടല്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗണേഷ് യാദവിന്റെയും എംഎല്‍എ കാളിദാസ് എന്നിവര്‍ ഹോട്ടലിനെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.

English summary
Congress forces Mumbai’s Aditi restaurant to shut for poking fun at UPA
Please Wait while comments are loading...