തിഹാര്‍ ജയിലിന് സ്വന്തമായി എഫ് എം റേഡിയോ

Posted by:
 
Share this on your social network:
   Facebook Twitter Google+    Comments Mail

തിഹാര്‍ജയിലിന് സ്വന്തം എഫ് എം റേഡിയോ
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ ആയ തീഹാര്‍ ജയിലിന് ഇനി സ്വന്തമായി എഫ് എം റേഡിയോയും. ജൂലൈ 30 നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ വിമല മെഹ്‌റ എഫ് എം റേഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 'ടി ജെ എഫ് എം റേഡിയോ' എന്നാണ് എഫ് എമ്മിന്റെ പേര്. സെന്‍ട്രല്‍ ജയില്‍ നന്പര്‍ 4 ലാണ് എഫ് എം സ്റ്റേഷന്‍ പ്രവര്‍ത്തിയ്ക്കുന്നത്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് എഫ് എം നിലയം സ്ഥാപിച്ചതിന് പിന്നിലുള്ളത്. ഒന്നാമത്തേത് തടവുകാര്‍ക്ക് ഉല്ലാസത്തിന് വേണ്ടിയും രണ്ടാമത്തേത് തടവുകാരെ റേഡിയോ ജോക്കികളാക്കാനുള്ള പരിശീലനത്തിന്റെ ഭാഗവും.


എഫ് എമ്മിലൂടെ തടവുകാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാന്‍ സാധിയ്ക്കും. എന്നാല്‍ വളരെ മുന്‍പ് തന്നെ തങ്ങളുടെ ഇഷ്ടഗാനങ്ങള്‍ റേഡിയോ ജോക്കിയോട് പറയണം. എഫ് എം സ്റ്റേഷന് പുറമെ 'ഗാന്ധി സ്മൃതി ആന്റ് ദര്‍ശന്‍ സന്‍സ്താന്‍' എന്ന എന്‍ജി ഒയുടെ സഹായത്തോടെ ഒരു ഖാദി യൂണിറ്റും ജയിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചര്‍ക്ക ഉപയോഗിച്ചുള്ള കൈത്തറി ഉത്പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിയ്ക്കുന്നത്.

അക്രമരാഹിത്യത്തെയും മത സൗഹാര്‍ദ്ദത്തെയും പറ്റിയുള്ള ഗാന്ധിജിയുടെ ആദര്‍ശങ്ങളും ഇവിടെ പഠിപ്പിയ്ക്കുന്നുണ്ട്. കൈത്തറി ഉത്പ്പാദന യൂണിറ്റായ 'ചര്‍ക്ക ഖംട്' ന്റെ ഉദ്ഘാടനം വിമല മെഹ്‌റ നിര്‍വഹിച്ചു. ഖാദി ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള പരിശീലനം വിദേശ തടവുകാരും നേടുന്നുണ്ട്. ലഹരി വിമുക്ത കേന്ദ്രം, യോഗ പരിശീലനം എന്നിവയും ജയിലില്‍ ഉണ്ട്. 6,250 പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള ജയിലില്‍ ഇപ്പോള്‍ 12,000 പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്.

English summary
In yet another first, the country's largest prison Tihar Jail has now got its very own FM radio station. Director General of Prisons Vimla Mehra on Tuesday launched the 'TJ FM Radio' at Central Jail No 4 in the Tihar complex.
Write a Comment
AIFW autumn winter 2015