കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കിലൂടെ ടീച്ചറിനെഅപമാനിച്ച യുവതിപിടിയില്‍

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: ഫേസ് ബുക്കിലൂടെ ടീച്ചറിനെ അപമാനിച്ച യുവതിയെ പൊലീസ് കണ്ടെത്തി. ഒരു റേഡിയോ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് യുവതി ടീച്ചറെ പറ്റി വളരെ മോശമായവാക്കുകള്‍ പോസ്റ്റ് ചെയ്തത്. യാഥാര്‍ത്ഥ പേര് വെളിപ്പെടു്തതാത്ത ഈ പോസ്റ്റിനെതിരെ പരാതിയുമായി സ്‌കൂള്‍ അധികൃതര്‍ ക്രൈബ്രാഞ്ചിനെ സമീപിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ജാത പോസ്റ്റിംഗ് നടത്തിയ യുവതിയെ പൊലീസ് കണ്ടെത്തി.

Face Book

പരാതിയില്‍ പറയുന്ന ടീച്ചറിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയായ 24 കാരിയാണ് പരസ്യമായി ടീച്ചര്‍ക്കെതിരെ പോസ്റ്റ് ചെയ്തത്. ടീച്ചറിന്റെ പേരും അവര്‍ പഠിപ്പിയ്ക്കുന്ന സ്‌കൂളും എന്നിങ്ങനെ അവരെ മനസിലാക്കാനുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടെയുള്ളൊരു ഉഗ്രന്‍ പണി തന്നെയാണ് പെണ്‍കുട്ടി നല്‍കിയത്.

എന്നാല്‍ പ്രതിയെ പൊലീസ് കണ്ടെത്തിയതോടെ പുലിവാല് പിടിച്ച അവസ്ഥയിലായി പെണ്‍കുട്ടി. പഴയ ടീച്ചര്‍ക്കിട്ട് പണികൊടുത്തതിന്റെ ആശ്വാസത്തിലായിരുന്ന പെണ്‍കുട്ടിയ്ക്ക് അവസാനം പൊലീസും നല്‍കി ഉഗ്രനൊരു പണി. ഇനിയൊരിക്കലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിയ്ക്കില്ലെന്ന് വീട്ടുകാരുടെ മുന്‍പില്‍ വച്ച് ഉറപ്പ് വാങ്ങിയതിന് ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്.ആദ്യം പൊലീസിനോട് നിഷേധാത്മക നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചതെങ്കിലും പിന്നീട് തെളിവുകള്‍ സഹിതം പൊലീസ് നല്‍കിയപ്പോള്‍ കുറ്റം മുഴുവന്‍ ഏറ്റു പറയുകയായിരുന്നു പെണ്‍കുട്ടി.

English summary
The authorities of a school were taken aback when a radio channel came knocking on their door to know their views on the remarks about a teacher posted on Facebook by an anonymous user.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X