മൊഞ്ചത്തികള്‍ കൈകൊട്ടികയറിയത് ലോകറെക്കോര്‍ഡിലേക്ക്

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

oppana
കാസര്‍കോട്: മൈലാഞ്ചിയണിഞ്ഞ മൊഞ്ചത്തിമാര്‍ കൈകൊട്ടി കയറിയത് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍. ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 121 വിദ്യാര്‍ത്ഥികളെയാണ് ഇന്ന് ഒപ്പനയിലൂടെ ലോകമറിയുന്നത്.

സാധാരണ ഒപ്പനയിലെ പോലെ മണവാട്ടി ഒന്നേയുള്ളു, പക്ഷേ ചുറ്റിലും കൈകൊട്ടി പാടാന്‍ 108 മൊഞ്ചത്തിമാരുണ്ട്. മണവാട്ടിയുടെ ചേല് വര്‍ണിക്കാന്‍ പന്ത്രണ്ട് തോഴിമാന്‍ വേറെയും. മൊയ്തു വാണിമേല്‍ പഴമയും പുതുമയും ചേര്‍ത്തൊരുക്കിയ വരികളായിരുന്നു ഒപ്പനപ്പാട്ട്.

ഒട്ടേറെ സീരിയലുകളിലും സംസ്ഥാനത്തിനകത്തും പുറത്തുമള്ള മത്സരങ്ങളിലും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ജുനൈദ് മെട്ടമ്മലാണ് ഒപ്പനയുടെ ആവിഷ്‌കാരം നിര്‍വഹിച്ചത്. രണ്ടുമാസം നീണ്ട തീവ്ര പരിശീലനത്തിനൊടുവിലാണ് 121 പെണ്‍കുട്ടികളുടെ ഒപ്പന അരങ്ങേറുന്നത്.

ഫോക് ലോര്‍ അക്കാദമിയുടെ സഹായത്തോടെ അധ്യാപകരും രക്ഷിതാക്കളും പിടിഎയും നാട്ടുകാരും ചേര്‍ന്നൊരുക്കിയ ഉദ്യമത്തിന്റെ ആകെ ചെലവ് രണ്ട് ലക്ഷം രൂപയായിരുന്നു.

English summary
In Kasargod '121 girl in Oppana' entered into Limca Book of World Records.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement