കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിന് മുന്നില്‍ വിളപ്പില്‍ശാല തോറ്റ് പോകും

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ ഏറെ പഴികേട്ട തിരുവവന്തപുരം നഗരസഭയ്ക്ക് അല്‍പ്പമൊന്ന് ആശ്വസിയ്ക്കാം. എന്താണെന്നോ തലസ്ഥാന നഗരിയെക്കാള്‍ മാലിന്യത്തില്‍ ചീഞ്ഞളിയുകയാണ് മെട്രോനഗരമായ ബെംഗളൂരു. തലസ്ഥാനത്തെ ചവറുകള്‍ വിളപ്പില്‍ ശാലയിലേയ്ക്ക് പോയത് പോലെ ബെംഗളൂരിലും വിളപ്പില്‍ ശാലകള്‍ ഉണ്ടാവുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ബെംഗളൂരിലെ മാലിന്യ പ്രശ്‌നം ഏറ്റെടുത്തും.

വര്‍ഷംതോറും ആയിരക്കണക്കിന് ആളുകളാണ് ഉപജീവനമാര്‍ഗം തേടി ബെംഗളൂരുവില്‍ എത്തുന്നത്. ജനസാന്ദ്രത കൂടുന്നതിനൊപ്പം തന്നെ മാലിന്യകൂമ്പാരവും നഗരത്തില്‍ പെരുകുന്നു. കേരളത്തില്‍ മാലിന്യമുക്ത കേരളം പരിപാടി ഉള്‍പ്പടെയുള്ളവ നടത്തിയത് പോലെ തന്നെ ബംഗളൂരുവിലും ശുചിത്വത്തിന് വേണ്ടി പല പരിപാടികളും നടത്തി.

Garbage

എന്തിനേറെപ്പറയുന്നു സ്വച്ഛ് ഭാരതിന്റെ പേരില്‍ തെരുവിലിറങ്ങിയവര്‍ പോലും ഇപ്പോള്‍ നിശബ്ദരാണ്. അയ്യായിരം ടണ്ണില്‍ അധികം മാലിന്യമാണ് ഒരു ദിവസം ബെംഗളൂരു നഗരത്തില്‍ മാത്രം ഉണ്ടാകുന്നത്. ഈ മാലിന്യങ്ങള്‍ ശേഖരിക്കാനോ സംസ്‌ക്കരിക്കാനോ കൃത്യമായ മാര്‍ഗങ്ങള്‍ അവലംബിയ്ക്കുന്നില്ല.

2014 ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കാസ മുക്ത ബെംഗളൂരു (മാലിന്യ മുക്ത ബെംഗളൂരു) പദ്ധതി നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. ഇന്നും ചുവപ്പ്നാടയില്‍ കുരങ്ങിക്കിടക്കുകയാണ് പദ്ധതിയുടെ തുടര്‍നടപടികള്‍.കേരളത്തിലെ വിളപ്പില്‍സാല പോലെയാണ് നഗരത്തിന്റെ മാലിന്യം പേറേണ്ടി വരുന്ന മണ്ടൂര്‍ എന്ന കര്‍ണാടക ഗ്രാമത്തിന്റെയും അവസ്ഥ. സൗത്ത് ബെഗംളൂരു താലൂക്കിലെ മണ്ടൂര്‍ ഗ്രാമത്തിലാണ് നഗരമാലിന്യങ്ങള്‍ എത്തിയ്ക്കുന്നത്.

മാലിന്യവുമായി എത്തുന്ന വണ്ടികളെ കാത്തിരിയ്ക്കുന്നതും അവയെ തിരിച്ചയയ്ക്കുകയുമാണ് ഗ്രാമീണര്‍. ശരിയായി മാലിന്യം സംസ്‌ക്കരിയ്ക്കാത്തതിനാല്‍ തന്നെ നഗരത്തിന്റെ മാലിന്യത്തിലെ എല്ലാ ദോഷങ്ങളും അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ഈ ഗ്രാമീണരാണ്. ഇന്ത്യയിലെങ്ങും സ്വച്ഛ് ഭാരത് പദ്ധതി നടക്കുമ്പോള്‍ ബെംഗംളൂര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ഒരുപാട് എത്തുന്ന മഹാനഗരങ്ങള്‍ ശുചിത്വമില്ലായ്മയുടെ പേരില്‍ ലോകമാധ്യമങ്ങളില്‍ നിറയുകയാണ്.

English summary
Bengaluru intensifies its fight for a cleanliness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X