കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലം; മെട്രോ സ്‌റ്റേഷനുകള്‍ കൈയ്യേറി !!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളുരു: മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദില്‍ നമ്മ മെട്രോയും നിശ്ചലമായി. പ്രതിഷേധക്കാര്‍ മെട്രോ സറ്റേഷനുകളിലേക്ക് ഇരച്ചു കയറി ടിക്കറ്റ് കൗണ്ടര്‍ കയ്യേറിയതോടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനുകളിലെത്തിയ സംഘമാണ് യാത്രക്കാരെ പരിഭ്രാന്തരാക്കി ടിക്കറ്റ് കൗണ്ടര്‍ കൈയ്യേറുകയും സര്‍വ്വീസ് തടയുകയും ചെയ്തത്.

30 ഓളം പേര്‍ സ്‌റ്റേഷനുളളിലേയ്ക്ക് ഇരച്ചു കയറുകയായിരുന്നു തുടര്‍ന്ന് അധികൃതര്‍ക്ക് സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടിവന്നു. ഒടുവില്‍ പോലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കിയത്. ബന്ദിന്റെ പ്രഖ്യാപിത സമയം കഴിയുന്നവരെ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത് .

മലയാളികള്‍ക്കുണ്ടോ ഇത്തരം സംഘടനകള്‍?കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കന്നട രക്ഷണ വേദികെയെ കുറിച്ച്..മലയാളികള്‍ക്കുണ്ടോ ഇത്തരം സംഘടനകള്‍?കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കന്നട രക്ഷണ വേദികെയെ കുറിച്ച്..

metro

എം ജി റോഡിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്‌റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി ബസുകളും സര്‍വ്വീസ് നിര്‍ത്തി. പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

English summary
After commotion prevailed at two metro stations on Saturday following the call for a state-wide bandh, the city's rail corporation stopped services. As many as 30 activists from pro-Kannada organisations brought tokens and attempted to ransack the Mysuru road metro station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X