കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ്; ഒത്തുകളിക്കാര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പന്തയം വെക്കുന്ന സംഘത്തെ പോലീസ് പിടികൂടി. സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലെ പ്രധാന മത്സരങ്ങള്‍ നടക്കുന്ന ബാംഗ്ലൂരില്‍ നിന്നാണ് ബെറ്റിംഗ് മാഫിയ പോലീസിന്റെ വലയിലായത്. പശ്ചിമേഷ്യയിലെ ഒത്തുകളി സംഘവുമായി ബന്ധമുള്ളവരാണ് പിടിയിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റി പോലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ബെറ്റിംഗ് മാഫിയയെ അകത്താക്കിയത്. രാജ്യത്തിനകത്തും ദുബായിലുമുള്ള വാതുവെപ്പ് സംഘങ്ങളുമായി ഇവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം കിട്ടിയത്.

cricket

നസീര്‍, സൂരജ്, ബല്‍രാജ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആര്‍ ടി നഗറിനടുത്തുള്ള സുല്‍ത്താന്‍ പാളയയില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 23. 28 ലക്ഷം രൂപ,24 മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങിയവ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. പണമെണ്ണുന്ന മെഷീനും പിടിച്ചെടുത്തിട്ടുണ്ട്.

കര്‍ണാടകയിലെ പന്തയക്കാരുടെ തലവനാണ് സൂരജ് എന്നാണ് പോലീസ് സംശയിക്കുന്നത്. രാജസ്ഥാന്‍, മുംബൈ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തുകളിക്കാര്‍ക്ക് വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കാറുണ്ടത്രെ. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റുമായി പിടിയിലായ പന്തയക്കാര്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്താരാഷ്ട്രതത്തില്‍ ബന്ധമുള്ളതായി പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

English summary
A cricket betting syndicate with links to bookies in West Asia has been busted in Bangalore with the arrest of four bookies from R T Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X