കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ 5 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

  • By Mithra Nair
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ 5 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ദേവനഹള്ളി ചിക്കജാലയ്ക്കടുത്ത് ബെട്ടഹലസൂരുവിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്.

ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തെ ചെന്നഹള്ളി രേവണ്ണ സിദ്ധേശ്വര എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണു മരിച്ചത്. ഇവിടെയെത്തിയ എട്ടംഗ വിദ്യാര്‍ഥി സംഘത്തിലെ അഞ്ചുപേരാണ് വെള്ളത്തിലിറങ്ങിയത്. ഒരാളുടേതൊഴികെയുള്ള മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

studentsdrown.jpg -Properties

അരുണ്‍ ചന്ദ്ര ഷെട്ടി, ഹരിഷ് എ, നന്ദ കുമാര്‍ എന്നീ ബെംഗളൂരു സ്വദേശികളും കെ വി പട്ടേല്‍, രാജേഷ് എന്നി നേപ്പാള്‍ സ്വദേശികളുമാണ് മരിച്ചത്. പാറ പൊട്ടിച്ചെടുത്തതിനെ തുടര്‍ന്നു രൂപപ്പെട്ട ജലാശയത്തില്‍ ഏകദേശം 80 അടിയോളം താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു.

ഒരാള്‍ മുങ്ങിത്താഴുന്നതു കണ്ട് മറ്റു നാലുപേര്‍ ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചതാണ് കൂട്ടദുരന്തത്തില്‍ കലാശിച്ചത്. മരിച്ച വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ക്കു നീന്തലറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

English summary
Four engineering students drowned in a quarry pit filled with water near Chikkajala here on Thursday, April 23 when they tried to save fellow classmate from drowning, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X