കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളണമെന്ന് ഗാന്ധിയുടെ കൊച്ചുമകള്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളമെന്നും ഗാന്ധിജിയുടെ കൊച്ചുമകള്‍ താരാ ഗാന്ധി ബട്ടാചാര്‍ജി പറഞ്ഞു. ബെംഗളൂരുവില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി മഴ ലഭ്യത കുറവാണ്. രാജ്യത്ത് കര്‍ഷകര്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കര്‍ഷക ദുരിതങ്ങളെ ദേശീയ ദുരന്തമായി പരിഗണിക്കണമെന്നും താരാ ഗാന്ധി പ്രസ്താവിച്ചു

25-1429939068-farmers

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കണം. താനൊരു രാഷ്ടീയ പാര്‍്ട്ടിയെയും അനുകൂലിക്കുലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും കര്‍ഷകപ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്തെത്തിയതെന്നും അവര്‍ പറഞ്ഞു. ഗാന്ധിസ്മൃതി, കസ്തൂര്‍ബാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണാണ് താരാ ഗാന്ധി

English summary
Following drought the BJP-led NDA government should waive crop loans borrowed by farmers urged Tara Gandhi Bhattacharjee, granddaughter of Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X