കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്തിഷ്‌ക്ക മരണം സംഭവിച്ച ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്തു;പുതുജീവനേകിയത് മൂന്നു പേര്‍ക്ക്

Google Oneindia Malayalam News

ബെംഗളൂരു:മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ഭര്‍ത്താവ് മൂന്നു പേര്‍ക്ക് പുതുജീവനേകി. 26 കാരിയായ കീര്‍ത്തിയാണ് മസ്തിഷ്‌ക്കമരണം സംഭവിച്ച് മെയ് രണ്ടിന് മണിപ്പാല്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. കീര്‍ത്തിയുടെ കരള്‍,ഹൃദയം,വൃക്ക എന്നിവയാണ് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് ദാനം ചെയ്തത്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന കീര്‍ത്തിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേര്‍ക്കാണ് കീര്‍ത്തിയുടെ അവയവങ്ങള്‍ ദാനം ചെയ്തത്. കോര്‍ണിയകള്‍ നാരായണ നേത്രാലയ ആശുപത്രിയിലും ദാനം ചെയ്തു.

organ-16

നാലു ഡോക്ടര്‍മാരടങ്ങിയ സംഘം 18മണിക്കൂറിലധികമെടുത്താണ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. മണിപ്പാല്‍ ആശുപത്രിയില്‍ കഴിയുന്ന വൃക്കരോഗികളിലൊരാള്‍ക്ക് വൃക്കകളും 52 കാരനു കരളും 34 കാരനായ ഐടി ജീവനക്കാരനു ഹൃദയവും പുതുജീവനേകുകയായിരുന്നു. ആതുരസംരക്ഷണം കര്‍ത്തവ്യമായി ഏറ്റെടുത്തിരുന്ന തന്റെ ഭാര്യ മരണ ശേഷവും മറ്റുളളവര്‍ക്ക് വെളിച്ചമായി തീര്‍ന്നിരിക്കുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞു.

അവയവദാനത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച ഏറെ മുന്നിലാണ് കര്‍ണ്ണാടകം .അവയവദാനത്തിനായുളള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം 2007 മുതല്‍ 60 ലേറെ അവയവദാന ശസ്തക്രിയകളാണ് നഗരത്തിലെ വിവിധ ആശുപത്രികളില്‍ നടന്നത്.

English summary
Four doctors of Manipal Hospitals worked for 18 hours to transplant organs of a brain-dead donor to save lives of three patients. The liver, heart, and one kidney were all transplanted on the same day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X