കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ചിട്ടും കര്‍ണാടകയില്‍ ലോട്ടറി വില്‍പന സജീവമാകുന്നു

  • By Mithra Nair
Google Oneindia Malayalam News

ബെംഗലുരൂ: കര്‍ണാടകയില്‍ ലോട്ടറി വില്‍പന നിയമ പരമായി 2007 മുതല്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിയമത്തെ കാറ്റില്‍ പറത്തി അനധികൃതമായി വീണ്ടും ലോട്ടറി വില്‍പന സജീവമാകുന്നു.

ലോട്ടറി വില്‍പനയ്ക്ക് ഒത്താശ ചെയ്യുന്നതാകട്ടെ ഉദ്യോഗസ്ഥരിലെ പ്രമുഖരും. ലോട്ടറി വില്‍പനയ്ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് കൊടുത്ത സീനിയര്‍ ഐപിഎസ് ഓഫീസറായ അലോക് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോട്ടറി വില്‍പനയുടെ പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

-karnataka-ma

ലോട്ടറിയായി ഉപയോഗിക്കുന്നത് വെള്ളക്കടലാസാണ്. ഇതില്‍ ലക്കി നമ്പര്‍ എഴുതി അടുത്തുള്ള പാല്‍ക്കടയിലോ സിഗരറ്റ്ഷോപ്പിലോ, മൊബൈല്‍ ഷോപ്പിലോ കൊടുക്കുക ഇത് പിന്നിട് ഏജന്റുകള്‍ കലക്റ്റ്് ചെയ്യുകയാണ് പുതിയ രീതി.

മൈസൂര്‍, മടിക്കരി,ചാംരാജ്‌നഗര്‍, ബേലാഗാവി തുടങ്ങിയ സ്ഥലളില്‍ നിന്ന് 100 കോടിയുടെ ലോട്ടറി വില്പന നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഈ ലോട്ടറി വില്‍പനക്കാര്‍ക്ക് മഹാരാഷ്ട്ര, കേരളം, തമിഴ് നാട് എന്നി സംസ്ഥാനങ്ങളുമായി ബന്ധമുണ്ടന്നും പോലീസ് പറഞ്ഞു.

English summary
Everyone likes to make a quick buck. When lottery was banned in Karnataka in the year 2007, it was a decision that was hailed. However in the background emerged a shady empire which ran the lottery market illegally and today after the same has come to light it has blown into a full fledged scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X