കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കെതിരെ വാര്‍ത്ത കൊടുത്തതിന് ന്യൂസ് ചാനല്‍ പൂട്ടിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവായ വൈദ്യുത മന്ത്രിക്കെതിരെ വാര്‍ത്ത കൊടുത്തതിന് പ്രമുഖ ന്യൂസ് ചാനല്‍ പൂട്ടിച്ചതായി പരാതി. കര്‍ണാടകയിലെ വൈദ്യുത മന്ത്രി ഡി കെ ശിവകുമാറിനെതിരെ വാര്‍ത്ത കൊടുത്തതിനാണ് ടി വി 9 ചാനലിന് അപ്രഖ്യാപിക വിലക്ക് നേരിടേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ട്. കേബിള്‍ ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ച് ഡി കെ ശിവകുമാറാണ് ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചാനല്‍ സംപ്രേക്ഷണം തടയപ്പെട്ടതത്രെ. സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിനെക്കുറിച്ച് വലിയൊരു വാര്‍ത്ത തങ്ങള്‍ ബ്രേക്ക് ചെയ്യുമെന്ന് ചാനല്‍ പരസ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പത്തരയോടെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ന്യൂസ് 9 ചാനല്‍ ബ്ലോക്ക് ചെയ്തത്. കോണ്‍ഗ്രസ് സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്ത കൊടുക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്.

TV9

ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിസമ്മതിച്ചു. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ചാനല്‍ ബ്ലോക്ക് ചെയ്തതെന്ന ആരോപണം കര്‍ണാടക കേബിള്‍ ഓപ്പറേഷന്‍ അസോസിയേഷന്‍ പ്രസിഡണ്ട് പാട്രിക് രാജു തള്ളിക്കളഞ്ഞു.

തെലുങ്ക് സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റുമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. തെലുങ്ക് സംസാരിക്കുന്നവര്‍ക്കുള്ള പരിപാടികളാണ് അവരുടേത്. കര്‍ണാടകയുമായി ബന്ധമുള്ള വാര്‍ത്തകളല്ല അവരുടേത്. കേബിള്‍ ഓപ്പറേറ്റേഴ്‌സിന് എതിരെയും അവര്‍ ഇടക്കിടെ വാര്‍ത്ത കൊടുക്കുന്നുണ്ട് - രാജു പറഞ്ഞു. ടി വി 9 ന്യൂസ് ചാനലും ഡി കെ ശിവകുമാറും തമ്മില്‍ ഇതിന് മുമ്പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പ്രശ്‌നം പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചു.

English summary
Report says that Karnataka's leading news channel TV 9 blocked on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X