കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി ബസ് ചാര്‍ജ്ജ് കുറയ്ക്കുന്നു

Google Oneindia Malayalam News

ബെംഗളൂരു: കെ എസ് ആര്‍ ടി സി ബസുകളിലും ബി എം ടി സി ബസുകളിലും യാത്ര ചെയ്യുന്നവര്‍ക്ക് ശുഭവാര്‍ത്ത. മറ്റൊന്നുമല്ല, ബസ് ചാര്‍ജ് കുറയ്ക്കുന്നു എന്നത് തന്നെ. കേരള കെ എസ് ആര്‍ ടി സി അല്ല കര്‍ണാടക കെ എസ് ആര്‍ ടി സിയാണ് ബസ് ചാര്‍ജ്ജ് കുറയ്ക്കാന്‍ ആലോചിക്കുന്നത്. തുടര്‍ച്ചയായി ഇന്ധന വില കുറയുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

സ്‌റ്റേജിന് ഒരു രൂപ മുതല്‍ രണ്ട് രൂപ വരെ കുറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 2014 മെയ് മാസത്തിലാണ് കെ ആസ് ആര്‍ ടി സി, ബി എം ടി സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. കെ എസ് ആര്‍ ടി സിക്ക് 8 ശതമാനവും ബി എം ടി സി ബസ്സുകള്‍ക്ക് 15 ശതമാനവുമാണ് മെയ് മാസത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്.

ksrtc

ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഗതാഗതമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ചയോടെ പുതുക്കിയ നിരക്കുകള്‍ തയ്യാറാക്കാന്‍ കെ എസ് ആര്‍ ടി സി, ബി എം ടി സി എന്നിവയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരളത്തില്‍ അവസാനമായി ബസ് ചാര്‍ജ് കുറച്ചത്. ഹയര്‍ സെക്കണ്ടറി വരെയുളള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ ആസ് ആര്‍ ടി സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ശനി, ഞായര്‍, അവധി ദിവസങ്ങളിലൊഴികെ പ്രതിദിനം രണ്ട് യാത്രകളാണ് സൗജന്യമായി അനുവദിക്കുകയെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
Karnataka government deciding to reduce the fares of KSRTC and BMTC buses following a cut in diesel rates recently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X