കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി ഖാര്‍ഗെയുടെ ആസ്തി അമ്പതിനായിരം കോടി?

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുനന്‍ ഖാര്‍ഗെയ്‌ക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ആരോപണം. രണ്ടാം യു പി എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന ഖാര്‍ഗെ അമ്പതിനായിരം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് ആരോപണം. അഴിമതി വിരുദ്ധ നിയമപ്രകാരം ലോകായുക്ത ഖാര്‍ഗെയ്‌ക്കെതിരെ അന്വേഷണം നടത്തും.

സമാജ് പരിവര്‍ത്തന്‍ സമിതി ജനറല്‍ സെക്രട്ടറിയായ ബി രത്‌നാകര്‍ എന്നയാളാണ് മല്ലികാര്‍ജുനന്‍ ഖാര്‍ഗെയ്‌ക്കെതിരെ പരാതി നല്‍കിയത്. ഖാര്‍ഗെയുടെ പരസ്യമായ വരുമാനത്തില്‍ നിന്നും ഇത്രയും സമ്പാദിക്കാന്‍ കഴിയില്ല എന്നാണ് ഇയാള്‍ പറയുന്നത്. മന്ത്രിയായിരിക്കേ പദവി ദുരുപയോഗം ചെയ്താണ് ഖാര്‍ഗെ ഇത്രയും സമ്പാദിച്ചത് എന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

mallikarjun-kharge

ലോകായുക്തയുടെ റായ്ച്ചൂര്‍ വിഭാഗമാണ് ഖാര്‍ഗെയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്. കേസ് വിശദമായി പഠിച്ച ശേഷം വേണ്ട നടപടികള്‍ എടുക്കുമെന്ന് ലോകായുക്ത പ്രതിനിധി വണ്‍ഇന്ത്യയോട് പറഞ്ഞു. ആരോപണങ്ങള്‍ വാസ്തവമാണ് എന്ന് തെളിഞ്ഞാല്‍ ഖാര്‍ഗെയ്‌ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.

ബന്നാര്‍ഘട്ടയില്‍ 500 കോടിയുടെ കോംപ്ലക്‌സ്, ചിക്കമംഗ്ലൂരില്‍ 300 ഏക്കര്‍ കാപ്പിത്തോട്ടം, 50 കോടിയുടെ വീട്, കെങ്കേരിയില്‍ 40 ഏക്കര്‍ ഫാം ഹൗസ്, രാമയ്യ കോളേജിന് അടുത്തായി 25 കോടിയുടെ കെട്ടിടം, ബെല്ലാരി റോഡില്‍ 17 ഏക്കര്‍ സ്ഥലം, ഇന്ദിരാ നഗറില്‍ മൂന്ന് നില കെട്ടിടം, നഗരത്തില്‍ പലയിടത്തായി വീടുകള്‍ എന്നിങ്ങനെ പോകുന്നു ഖാര്‍ഗെയുടെ ആസ്തി എന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ഇത് കൂടാതെ ഭാര്യയുടെയും പെണ്‍മക്കളുടെയും ആണ്‍മക്കളുടെയും പേരില്‍ സ്വത്തുക്കള്‍ വാങ്ങി. മൈസൂര്‍, ഗുല്‍ബര്‍ഗ, ചെന്നൈ, ഗോവ, പുനെ. നാഗ്പൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും സ്വത്തുക്കളുണ്ട്. - ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവാണ് മല്ലികാര്‍ജ്ജുനന്‍ ഖാര്‍ഗെ. 1980 മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

English summary
Senior Congress leader, Mallikarjuna Kharge is in trouble with the Lokayukta probing a case that alleges that he owns Rs 50,000 crore worth of property, according to reports. The allegation is that he has amassed wealth disproportionate to his known source of income and hence a complaint under Prevention of Corruption Act was filed against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X