കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29കാരിയുടെ പടംപിടിച്ചു; 53കാരന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: പൊതുസ്ഥലത്ത് വെച്ച് യുവതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ ജയനഗര്‍ അശോക പില്ലറിനടുത്ത് വെച്ചാണ് സംഭവം. കൃഷ്ണമൂര്‍ത്തി എന്ന 53 കാരനാണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില്‍ വെച്ച് 29 കാരിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് മൂര്‍ത്തിക്ക് വിനയായത്.

മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് കണ്ട യുവതി ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ കൃഷ്ണമൂര്‍ത്തിയെ പിടിച്ചുവെച്ചു. സിദ്ധപുര സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസ് പരാതിക്കാരിയുടെ ചിത്രങ്ങള്‍ കണ്ടെടുത്തു.

mobile-call

കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം കൃഷ്ണമൂര്‍ത്തിയെ ജാമ്യത്തില്‍ വിട്ടു. റെസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയതാണ് തങ്ങളെന്ന് പരാതിക്കാരിയായ യുവതിയും കൂട്ടുകാരിയും പറഞ്ഞു. ജയനഗര്‍ ഫസ്റ്റ് ബ്ലോക്ക് സ്വദേശിനിയാണ് പരാതിക്കാരി.

ജയനഗര്‍ ഒമ്പതാം ബ്ലോക്കിലാണ് കൃഷ്ണമൂര്‍ത്തി താമസം. എഞ്ചിനീയറാണ് ഇയാള്‍. റെസ്‌റ്റോറന്റിലെ ആളുകള്‍ തടഞ്ഞിട്ടും അത് കൂട്ടാക്കാതെ ഇയാള്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എ ഡി ജി പി രവീന്ദ്ര നാഥ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ബാംഗ്ലൂരില്‍ വന്‍ വാര്‍ത്തയായിരുന്നു.

English summary
53 year old man arrested for clicking women’s photos in Bangalore. Incident happened in a fast-food restaurant near Ashoka Pillar on Monday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X