കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോക്കൂലി ഗൂഗിള്‍ മാപ്പ് നോക്കി, മെച്ചം മലയാളികള്‍ക്കും, ബെംഗളൂരു ടൂ സ്മാര്‍ട്ടേയ്!

Google Oneindia Malayalam News

ബെംഗളൂരു: അഡ്ജസ്റ്റ് മാഡീ..... മജസ്റ്റിക് ആയിക്കോട്ടെ മഡിവാള ആയിക്കോട്ടെ മാറത്തഹള്ളി ആയിക്കോട്ടെ ഐ ടി നഗരമായ ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് ഇത്. അഡ്ജസ്റ്റ് മാഡാന്‍ പറയുന്നത് മറ്റൊന്നുമല്ല ഓട്ടോക്കൂലിയാണ്. മീറ്റര്‍ ഇടില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഈ അഡ്ജസ്റ്റ്‌മെന്റ് വേണ്ടിവരുന്നത് തന്നെ. മിനിമം ചാര്‍ജിനുള്ള ദൂരമാണെങ്കിലും 'അയ്‌വത്തു'വില്‍ കുറഞ്ഞ ഒരു വാക്ക് കേള്‍ക്കില്ല. അതിനെ 'അഡ്ജസ്റ്റ് മാഡി' വേണം 'നാല്‍വത്തു'വും 'മൂവത്തു'വുമാക്കാന്‍.

വാടകയ്ക്ക് ഓട്ടോ വിളിച്ച് പെട്ടുപോയവരുടെ പരാതികള്‍ കൂടിയതോടെ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബെംഗളൂരുവിലെ ട്രാഫിക് പോലീസ്. പ്രീപെയ്ഡ് ഓട്ടോ സര്‍വ്വീസിന് വാടക നിശ്ചയിക്കാന്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുക എന്ന പരീക്ഷണമാണ് ഇനി ബെംഗളൂരുവില്‍ നടക്കാന്‍ പോകുന്നത്. ഒരു എന്‍ ജി ഓയുടെ സഹായത്തോടെയാണ് ട്രാഫിക് പോലീസ് ഈ പരിപാടിക്ക് മുതിരുന്നത്.

ഇത് കൊണ്ട് മലയാളികള്‍ക്കും മെച്ചമുണ്ട്. കാണൂ

മെച്ചം മലയാളികള്‍ക്കും

മെച്ചം മലയാളികള്‍ക്കും

കേരളത്തില്‍ നിന്നും ബസ്സുകളില്‍ വന്നിറങ്ങി ഓട്ടോ പിടിക്കുന്നവര്‍ക്ക് ശരിക്കും ഒരു അനുഗ്രഹം തന്നെയാകും ഈ പരിപാടി. ഇപ്പോള്‍ ഓട്ടോക്കാര്‍ പറയുന്ന കാശ് കൊടുത്ത് വേണം സ്ഥലം പരിചയമില്ലാത്തവര്‍ക്ക് സഞ്ചരിക്കാന്‍.

പരാതി കൂടുതല്‍

പരാതി കൂടുതല്‍

അന്യനഗരങ്ങളില്‍ നിന്നും വരുന്ന വലിയൊരു ജനവിഭാഗത്തിന് ബെംഗളൂരുവിലെ ഓട്ടോക്കാരെക്കുറിച്ച് പരാതിയുണ്ട്. അയ്യായിരം ബസ്സുകളാണ് പല സ്ഥലങ്ങളില്‍ നിന്നായി ബെംഗളൂരുവിലേക്ക് ദിവസേന വന്നുപോകുന്നത്.

ഓട്ടോഡ്രൈവര്‍മാര്‍ വില്ലന്മാര്‍

ഓട്ടോഡ്രൈവര്‍മാര്‍ വില്ലന്മാര്‍

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം യാത്രക്കാരെ പറ്റിക്കാന്‍ നോക്കിയ ഓട്ടോഡ്രാവര്‍മാര്‍ക്കെതിരെ 1424 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടിരട്ടിയെങ്കിലും വരും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഭവങ്ങള്‍.

ഒന്നരലക്ഷം ഓട്ടോകള്‍

ഒന്നരലക്ഷം ഓട്ടോകള്‍

ഏതാണ്ട് ഒന്നരലക്ഷം ഓട്ടോറിക്ഷകള്‍ ബെംഗളൂരു നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഇതില്‍ പലതും മീറ്റര്‍ എന്നത് കണ്ടിട്ട് കൂടിയുണ്ടാകില്ല.

ഗുണം മെച്ചം, പണം തുച്ഛം

ഗുണം മെച്ചം, പണം തുച്ഛം

ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും മീറ്റര്‍ തട്ടിപ്പുകള്‍ക്കും ഇതോടെ അറുതിയാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. 18 പ്രീ പെയ്ഡ് ഓട്ടോ സെന്ററുകളാണ് ബെംഗളൂരുവില്‍ തുടങ്ങാന്‍ പോകുന്നത്.

എത്ര കൊടുക്കണം

എത്ര കൊടുക്കണം

ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ച തുക മാത്രം യാത്രക്കാര്‍ കൊടുത്താല്‍ മതിയാകും. വട്ടം ചുറ്റിച്ച് കൂടുതല്‍ ദൂരം ഓടി കാശ് പിടുങ്ങാന്‍ ഡ്രൈവര്‍മാര്‍ നോക്കിയാലും നടക്കില്ല എന്ന് സാരം. ബെംഗളൂരുവിലെ വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഈ വട്ടം ചുറ്റിക്കല്‍ എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം.

കൂടുതല്‍ കാശ് വേണോ, ഒരു മിനുട്ടേ..

കൂടുതല്‍ കാശ് വേണോ, ഒരു മിനുട്ടേ..

ഓട്ടോ ഡ്രൈവര്‍മാര്‍ കൂടുതല്‍ കാശ് ചോദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഈ കേന്ദ്രങ്ങളില്‍ തന്നെ വിളിച്ച് വിവരം അറിയിക്കാം. പരാതി രജിസ്റ്റര്‍ ചെയ്ത് പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഓട്ടോഡ്രൈവര്‍ക്കുള്ള പണി കൃത്യമായി കിട്ടും.

എവിടെക്കൊടുക്കണം പണം

എവിടെക്കൊടുക്കണം പണം

പ്രീപെയ്ഡ് സെന്ററില്‍ ഒരു രൂപ പോലും യാത്രക്കാര്‍ കൊടുക്കേണ്ട കാര്യമില്ല. യാത്ര തുടങ്ങും മുമ്പേ പണം മുടക്കേണ്ട എന്ന് സാരം. യാത്ര തീരുമ്പോള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പണം കൊടുത്താല്‍ മതി. കഴിഞ്ഞില്ല മെച്ചങ്ങള്‍.

എവിടെത്തുടങ്ങും കിസോക്

എവിടെത്തുടങ്ങും കിസോക്

ബെംഗളൂരുവിലെ തിരക്കേറിയ പോക്കറ്റുകളായ ജയനഗര്‍, വിജയനഗര്‍, കോറമംഗല, ഇന്ദിരാനഗര്‍, എച്ച് എസ് ആര്‍ ലേ ഔട്ട്, മഡിവാള തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ വരിക. ആര്‍ ടി എയുടെ അനുമതി പരിപാടിക്ക് കിട്ടിയിട്ടുണ്ട്.

വിജയിക്കാന്‍ പോകുന്നില്ല

വിജയിക്കാന്‍ പോകുന്നില്ല

ട്രാഫിക് പോലീസിന്റെ ഈ പരിപാടി വിജയിക്കാന്‍ പോകുന്നില്ല എന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. മുമ്പും ഇത് പോലുള്ള പരിപാടികള്‍ എം ജി റോഡിലും മറ്റും തുടങ്ങിയിരുന്നു. ഒന്നും ഫലം കണ്ടില്ല.

English summary
Traffic police plan to calculate fares based on distances on Google Maps in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X