കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ അന്ന ക്യാന്‍റീന്‍, 5 രൂപയ്ക്ക് അ‍ഞ്ച് ഇഡ്‌ലി?

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃകയില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ക്യാന്‍റീനുകള്‍ കര്‍ണാടകയിലും വരുന്നു. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്ന 'അന്ന ക്യാന്റീനുകള്‍' ആരംഭിയ്ക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സിഎം ഇബ്രാഹിം സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അഞ്ച് രൂപയ്ക്ക് അഞ്ച് ഇഡ്‌ലി ലഭിയ്ക്കും. തമിഴ്‌നാടില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് പ്ളാനിംഗ് ബോര്‍ഡ് ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

60 കോടി രൂപയാണ് അന്ന ക്യാന്റീനുകള്‍ക്കായി ചെലവ് പ്രതീക്ഷിയ്ക്കുന്നത്. അഞ്ച് രൂപയ്ക്ക് അഞ്ച് ഇഡ്‌ലിയും, ഉപ്പുമാവും, പുളിയോഗര, തൈര് സാദം എന്നിവയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നത്. അന്ന ക്യാന്റീനുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറ് മണിമുതല്‍ 11 മണിവരെയാണ്. തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുന്നതാവും പദ്ധതി.

Idly

പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ഈ മാസത്തെ ബജറ്റ് നിര്‍ദ്ദേശത്തില്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യഘട്ടമെന്നോണം ബെംഗളൂരുവില്‍ 20 അന്ന ക്യാന്റീനുകള്‍ തുടങ്ങനാണ് പദ്ധതി.

പീന്നീട് മംഗളൂരു, മൈസൂരു, ഹുബ്ബല്ലി-ദര്‍വാദ്, കാലബുരാഗി എന്നിവിടങ്ങളിലേയ്ക്കും ക്യാന്റീനുകള്‍ വ്യാപിപ്പിയ്ക്കാനാണ് നാത്തം. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് സമീപമായിരിയ്ക്കും ക്യാന്റീനുകള്‍ . രണ്ടായിരത്തോളം പേര്‍ക്ക് പദ്ധതിയുടെ ഭാഗമായി തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു.

English summary
Karnataka may play big brother to its hungry and launch ‘Anna’ food outlets that serve hot idlis, upma and rice dishes for just Rs. 5. That is, if the Deputy Chairman of State Planning Board C.M. Ibrahim has his way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X