കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വ്യാഴാഴ്ച മുതല്‍ പെട്രോള്‍ ബങ്കുകള്‍ അടച്ചിടും

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തില്‍ ഇന്ധന ഗതാഗത പണിമുടക്കു കാരണം മെയ് അഞ്ചു മുതല്‍ നഗരത്തിലെ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അനിശ്ചിത കാല പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തില്‍ ഇന്ധന ഗതാഗതത്തിന് സുതാര്യതയില്ലെന്നാരോപിച്ചാണ് സമരം. ഇന്ധന ഗതാഗതം നടത്തുന്നവര്‍,ദാതാക്കള്‍ എന്നിവരെ സംയോജിപ്പിച്ച് ഇന്ധന ഉല്‍പ്പാദന കമ്പനികള്‍ ഇതുവരെ കമ്മിറ്റി രൂപവത്ക്കരിച്ചില്ലെന്നും അതു കൊണ്ടു തന്നെ നഗരത്തില്‍ പെട്രോള്‍ ഡീസല്‍ ഗതാഗതത്തിന് സുതാര്യതയില്ലെന്നും ബെഗളൂരു പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി ആര്‍ രവീന്ദ്രനാഥ് പറഞ്ഞു.

ഇന്ധനം ഗതാഗതത്തിന്റ നിരക്ക് ,റൂട്ട് എന്നിവ സംബന്ധിച്ചുളള തര്‍ക്കങ്ങളും സാധാരണമാണെന്ന് .ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍,ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുമായി കമ്മിറ്റി രൂപവത്ക്കരണത്തിന് ധാരണയായിരുന്നെന്നും മെയ് അഞ്ചിനുള്ളില്‍ കമ്മിറ്റി രൂപവത്ക്കരിക്കാമെന്നു ഉറപ്പു നല്‍കിയിരുന്നതായും ഡ്രൈവേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീരാം പറഞ്ഞു.

13-petrol-hike

കമ്പനികള്‍ക്കു നല്‍കിയ സമയ പരിധി കഴിഞ്ഞാല്‍ ഉടന്‍ സമരം നടത്താനാണ് തീരുമാനം. ആറിന് ബി ആര്‍ രവീന്ദ്രനാഥുമായി ചര്‍ച്ച നടത്തുമെന്നും അനിശ്ചിത കാല സമരത്തെ കുറിച്ച് അതിനു ശേഷം തീരുമാനിക്കുമെന്നും ശ്രീരാം പറഞ്ഞു. ടാങ്കറുകള്‍ നഗരത്തിലെ പെട്രോള്‍ ബങ്കിലേക്കുളള പെട്രോള്‍ അടിക്കുന്നത് ദേവനഹളളിയിലെ ഇന്ധന ടെര്‍മിനലില്‍ നിന്നാണ്. 700 ഓളം ടാങ്കറുകളാണ് ദിനം പ്രതി ഇവിടുന്ന് പെട്രോള്‍ അടിക്കുന്നത്.

English summary
weekend with fuel transporters threatening to go on an indefinite strike. A decision on this will be taken on May 5 and announced the next day. If the decision is in favour of the strike,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X