കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പില്‍: യൂണിവേഴ്‌സിറ്റി പരീക്ഷ മുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല. എന്നാല്‍ പരീക്ഷയ്ക്ക് മുമ്പേ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചാലോ. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്. ബി കോം ആറാം സെമസ്റ്റര്‍ പരീക്ഷയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നത്.

ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. തിങ്കളാഴ്ചയാണ് ചോദ്യപ്പേപ്പര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. രജിസ്ട്രാര്‍ കെ എന്‍ നിംഗെഗൗഡ അടക്കമുളള യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ സംഭവം പെട്ടതോടെയാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. 16 മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങളും 8 മാര്‍ക്കിന്റെ ഒരു ചോദ്യവുമാണ് പുറത്തായത്.

-whats-app

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബി തിമ്മെ ഗൗഡയുമായി യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. മെയ് 5, 7, 9 തീയതികളില്‍ നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. ഈ പരീക്ഷകള്‍ മെയ് 11, 13, 15 തീയതികളില്‍ നടക്കും. മറ്റ് രണ്ട് പരീക്ഷകളിലായി ആറ് ചോദ്യങ്ങള്‍ കൂടി ചോര്‍ന്ന സാഹചര്യത്തിലാണ് ബാക്കിയുള്ള പരീക്ഷകളും മാറ്റിവെച്ചത്.

English summary
Bangalore University V-C postpones B.Com exam after questions leak on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X