കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ ബാംഗ്ലൂര്‍ ഒരു കോണ്‍ക്രീറ്റ് വനമാകും

Google Oneindia Malayalam News

ബാംഗ്ലൂര്‍ : ഉദ്യാനനഗരമെന്ന് കേള്‍ക്കുമ്പോള്‍ പച്ചപ്പും മരങ്ങള്‍ തണല്‍വിരിച്ച റോഡുകളുമെല്ലാമാണ് നേരത്തെ മനസ്സില്‍ കടന്നെത്തിയിരുന്നത്‌. എന്നാലിന്ന് കഥയാകെ മാറിയിരിക്കുന്നു. പച്ചപ്പിനാല്‍ ലോകത്തെ അസൂയപ്പെടുത്തിയ ബാംഗ്ലൂര്‍ നഗരം 2020 ഓടെ വെറുമൊരു കോണ്‍ക്രീറ്റ് വനമായേക്കുമെന്ന് പറയുകയാണ് ഗവേഷകര്‍.

നിയന്ത്രണമില്ലാത്ത നഗരവത്ക്കരണം ബാംഗ്ലൂരിന്റെ ഹരിതാഭ നഷ്ടപ്പെടുത്തിയതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ 68 ശതമാനമായിരുന്ന ബാംഗ്ലൂരിലെ സസ്യജാലങ്ങള്‍ ഇപ്പോള്‍ 20 ശതമാനമായി ചുരുങ്ങി. ജലാശയങ്ങളുടെ അളവ് 0.9 ശതമാനമായി കുറഞ്ഞു. വര്‍ഷങ്ങള്‍ക്കുളളില്‍ പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും വളരെയധികം കുറവ് വന്നേക്കാം. ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലായി പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനുളള സാധ്യതകളും തളളിക്കളയാനാകില്ല.

bangalore

അന്തരീക്ഷ മര്‍ദ്ദത്തിന്റെ കാര്യത്തിലും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊടുംവേനലില്‍ 18 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിരുന്ന ഇവിടെ ഇപ്പോഴത് 35 ഡിഗ്രിവരെയായിട്ടുണ്ട്. എന്നാല്‍ മരങ്ങളും ജലാശയങ്ങളും ധാരാളമുളള സ്ഥലങ്ങളില്‍ ചൂട് താരതമ്യേന കുറവാണ്. ബാംഗ്ലൂരിന്റെ പഴയ പച്ചപ്പും ഹരിതാഭയും വീണ്ടെടുക്കാന്‍ സുസ്ഥിരമായ നഗരവികസന പദ്ധതികളാണ് ഇനി ആവിഷ്‌ക്കരിക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.

English summary
A recent study says that Bangalore will be a full-fledged concrete jungle by 2020. It was done by triumvirate from the Indian Institute of Science . The fast-growing city particularly along the outskirts will witness a steep fall in its vegetation. The scientists have also noticed considerable variations in temperature too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X