കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറില്ലെങ്കില്‍ രക്ഷയില്ല!! നിങ്ങള്‍ക്ക് ആധാറില്ലെങ്കില്‍ ഈ 10 കാര്യങ്ങള്‍ അസാധ്യം!!

ആധാറില്ലെങ്കില്‍ 10 കാര്യങ്ങള്‍ അസാധ്യം

  • By Anoopa
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്‌സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ആധാര്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കും. ആധാര്‍ ഇല്ലെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ അസാധ്യമാകും? എന്തുകൊണ്ടാണ് നിര്‍ബന്ധമായും ആധാര്‍ വേണമെന്ന് പറയുന്നത്? 10 കാര്യങ്ങള്‍ ഇതാ..

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് നിര്‍ബന്ധമായും ആധാര്‍ ഉണ്ടായിരിക്കണം. നേരത്തേ ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ളവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം. 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ആദായനികുതി

ആദായനികുതി

ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ വര്‍ഷം മുതലാണ് ആദായനികുതി റിട്ടേണുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ആദായനികുതി റിട്ടേണിനുള്ള അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ആധാര്‍ വിവരങ്ങളും നല്‍കണം.

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

പെര്‍മനന്റ് അക്കൗണ്ട് നമ്പറിന്(PAN) അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം. നേരത്തേ പാന്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. ആഗസ്റ്റ് 31 ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി.

ഇപിഎഫ്

ഇപിഎഫ്

എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപിഎഫ് അക്കൗണ്ട് ഉള്ളവര്‍ ഓണ്‍ലൈന്‍ വഴി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം. മുന്‍പ് സിം എടുത്തിട്ടുള്ളവര്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിണം. ചില മൊബൈല്‍ കമ്പനികള്‍ വിരലടയാളം പരിശോധിച്ച് ആധാറുമായി ബന്ധിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സിം കാര്‍ഡ് നല്‍കുന്ന സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്.

സ്‌കോളര്‍ഷിപ്പുകള്‍

സ്‌കോളര്‍ഷിപ്പുകള്‍

കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കേണ്ട വിദ്യാര്‍ത്ഥികളും ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാനും ആധാര്‍ വിവരങ്ങള്‍ അത്യാവശ്യമാണ്.

 പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരും നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ നല്‍കണം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

 റെയില്‍വേ ടിക്കറ്റ്

റെയില്‍വേ ടിക്കറ്റ്

റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ദുരുപയോഗം തടയാനാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍

സര്‍ക്കാര്‍ പദ്ധതികള്‍

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും സബ്‌സിഡി ലഭിക്കില്ല.

English summary
10 vital things you cannot do without Aadhaar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X