കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4ജി സ്പീഡില്‍ മുമ്പില്‍ എയര്‍ടെല്‍:ജിയോയൊക്കെ പിറകിലായി!അപ്പോ ട്രായി ജിയോയ്ക്ക് വേണ്ടി പറഞ്ഞത്!!

എയര്‍ടെല്ലാണ് 4ജി സ്പീഡില്‍ ഒന്നാമത്. ഓപ്പണ്‍ സിഗ്നലാണ് ഇക്കാര്യം പുറത്തുവിട്ടത്.

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് തരംഗമായ റിലയന്‍സ് ജിയോയുടെ 4ജി സ്പീഡ് കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ജിയോയെ തള്ള എയര്‍ടെല്ലാണ് സ്പീഡില്‍ മുമ്പിലുള്ളത്. ബ്രോഡ് ബാന്‍ഡിന്‍റെ വേഗത പരിശോധിക്കുന്ന കമ്പനിയായ ഓപ്പണ്‍ സിഗ്നലാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റിലും എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. കുറഞ്ഞ ചെലവില്‍ ഡ‍ാറ്റയും സൗജന്യ ഡാറ്റയും നല്‍കിവന്നിരുന്ന റില‍യന്‍സ് ജിയോടുടെ പ്രതിച്ഛായക്കേറ്റ തിരിച്ചടിയാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്.

ട്രായ് ഇന്‍റര്‍നെറ്റ് വേഗത കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ജിയോ വേഗത കണക്കാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ ഇത് രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. റിലയന്‍സ് ജിയോയുടെ ആവറേജ് പീക്ക് സ്പീഡ് 11.5 എംബിപിഎസ് ആയിരിക്കുമ്പോള്‍ അഞ്ച് മടങ്ങ് അധിക വേഗതയാണ് എയര്‍ടെല്ലിന്‍റേത്. 56. 6 എംബിപിഎസ്സാണ് എയര്‍ടെല്ലിന്‍റെ വേഗത. ഓപ്പണ്‍സിഗ്നല്‍ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

airtel

2016 ഡിസംബര്‍ 1 മുതല്‍ 2017 ഫെബ്രുവരി 28 ദില്ലി, മുംബൈ, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നടത്തിയ വരെ കമ്പനി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രായ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരപ്രകാരം കഴിഞ്ഞ ഏഴ് മാസങ്ങളില്‍ ഏറ്റുമധികം സ്പീഡിലുള്ള സേവനം നല്‍കിയത് റിലയന്‍സ് ആണ്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ടിട്ടുള്ളത്. ഉപയോക്താക്കളില്‍ നിന്ന് റിയല്‍ടൈം വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രായ് ഉപയോഗിക്കുന്ന ട്രായ്മൈ സ്പീഡ് എന്ന മൊബൈല്‍ ആപ്പില്‍ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ട്രായി പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍.

English summary
Broadband speed testing firm OpenSignal has found Airtel to be the fastest 4G service provider by incorporating an additional parameter of 'average peak speed' in its test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X