കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതഞ്ജലിയെ വെല്ലാന്‍ ശ്രീ ശ്രീ രവിശങ്കര്‍, പുതിയ എതിരാളി, മാര്‍ക്കറ്റ് പിടിക്കാന്‍ ശ്രീശ്രീ തത്വ

  • By Anoopa
Google Oneindia Malayalam News

ദില്ലി: ബാബാ രംദേവിന്റെ പതഞ്ജലിക്ക് പുതിയ എതിരാളി വരുന്നു. മാര്‍ക്കറ്റ് പിടിച്ചെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറാണ് ബാബാ രാംദേവിന്റെ പുതിയ എതിരാളി. ശ്രീശ്രീ തത്വ എന്ന പേരില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ ഇറക്കുകയാണ് ലക്ഷ്യം. ശ്രീശ്രീ തത്വയുടെ ആയിരം ഒൗട്ട്‌ലെറ്റുകള്‍ ഉടന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തുടനീളം ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും തുടങ്ങാനും ബാബാ രാംദേവ് ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ചലിയുമായി ഒരു മാര്‍ക്കറ്റ് യുദ്ധം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

എന്തെല്ലാം..?

എന്തെല്ലാം..?

ടൂത്ത് പേസ്റ്റുകള്‍, ഡിറ്റര്‍ജന്റുകള്‍, നെയ്യ്, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ശ്രീശ്രീ തത്വ ബ്രാന്‍ഡിന്റെ കീഴില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ചലി മരുന്ന, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്മെറ്റിക്കുകള്‍ എന്നിവയ്ക്കു പുറമേ പതഞ്ചലി വസ്ത്രങ്ങളും രാംദേവ് പിപണയിലെത്തിച്ചിരുന്നു. ശ്രീശ്രീ തത്വ പിടിമുറക്കുന്നതോടെ ഇരുവരും തമ്മില്‍ കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 നേരത്തേ മുതല്‍

നേരത്തേ മുതല്‍

2003 മുതല്‍ ശ്രീശ്രീ തത്വ രംഗത്തുണ്ടെങ്കിലും മാര്‍ക്കറ്റ് വ്യാപിപ്പിക്കുന്നത് ഇപ്പോളാണ്. ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ധാരാളമായി സ്വീകരിക്കുന്നുണ്ടെന്നും തങ്ങളുടെ ബ്രാന്‍ഡ് നിലവിലുള്ള ആയുര്‍വേദ ഉത്പന്നങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കുമെന്നും ശ്രീ ശ്രീ ആയുര്‍വേദ ട്രസ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് തേജ് കട്ട്പിട്ടിയ പറഞ്ഞു.

ആദ്യം

ആദ്യം

ടൂത്ത് പേസ്റ്റുകള്‍, നെയ്യ്, ബിസ്‌ക്കറ്റ്, ഡിറ്റര്‍ജന്റ് എന്നിവയാകും ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. ആകെ മുന്നൂറോളം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നീക്കം. www.srisritattva.com എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം.

പതഞ്ചലി

പതഞ്ചലി

പതഞ്ചലി മരുന്ന്, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്‌മെറ്റിക്കുകള്‍ എന്നീ സംരംഭങ്ങള്‍ക്കു ശേഷം പതഞ്ചലി വസ്ത്രങ്ങളുമായും ബാബാ രാംദേവ് രംഗത്തെത്തുകയാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പതഞ്ചലി വസ്ത്രങ്ങള്‍ വിപണിയിലിറക്കുമെന്നാണ് ബാബാ രാംദേവ് അറിയിച്ചിരിക്കുന്നത്.

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജുംV

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജുംV

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഇപ്പോള്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്. യൂട്യൂബ് ചാനലില്‍ 96,000 സബ്സ്‌ക്രൈബേഴ്സ് ആണ് ഉള്ളത്. ഫേസ്ബുക്ക് പേജില്‍ 3,86,709 ഫോളോവേഴ്സും പതഞ്ചലിക്ക് ഉണ്ട്. ഇവരോട് മത്സരിക്കാനാണ് ഇപ്പോള്‍ ശ്രീശ്രീ തത്വ രംഗത്തെത്തിയിരിക്കുന്നത്.

English summary
After Patanjali's Baba Ramdev, Sri Sri Ravi Shankar gets ready to take on MNCs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X