കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറുമായി ബന്ധിപ്പിച്ചിലെങ്കില്‍ പാന്‍കാര്‍ഡ് അസാധു!! നയം വ്യക്തമാക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്ന പ്രഖ്യാപനം. ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ ചട്ടങ്ങളാണ് ഇവ.

ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച പാന്‍കാര്‍ഡുകള്‍ നിര്‍ബന്ധമായിരിക്കുമെന്നും കേന്ദ്രം ധനകാര്യ ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു. 2017 ജൂലൈ ഒന്നുമുതല്‍ പാന്‍കാര്‍ഡ് കൈവശമുള്ളവരെല്ലാം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാര്‍ഡ് അസാധുവാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

pan-23
English summary
You must have already heard that from this year filling of income tax returns will require you to quote your Aadhaar number. In case you don't have the Aadhaar card and you wish to pay taxes, you have to get one now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X