കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് പടിവാതിൽക്കൽ... ബജറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം...

ബജറ്റുമായി ബന്ധപ്പെട്ട വാക്കുകളും, കണക്കുകളും... ബജറ്റിനെ കുറിച്ചൊരു സമഗ്ര ചിത്രം

  • By Deepa
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റും സംസ്ഥാന ബജറ്റും വരാന്‍ പോവുകയാണ്. സാധാരണക്കാരന്‍ ദൈനംദിന ജീവിതത്തില്‍ ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ബജറ്റ് കൃത്യമായ കണക്ക് തയ്യാറാക്കുന്നു. ഒരു വീട്ടില്‍ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത് പോലെ തന്നെയാണ് രാജ്യത്തിനായി കണക്കുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ സാധാരണക്കാരന് പെട്ടന്ന് ദഹിക്കാത്ത ചില വാക്കുകള്‍ ബജറ്റ് രേഖകളില്‍ കാണാം. അവ വിശദമായി പരിചയപ്പെടാം...

ബാലന്‍സ് ഓഫ് പേയ്‌മെന്‌റ്

ഓരോ രാജ്യത്തിനും മറ്റൊരു രാജ്യവുമായി ഒരു ര്‍ഷം നടന്ന ചരക്ക് കൈമാറ്റത്തില്‍ മിച്ചമോ കമ്മിയോ ഉണ്ടാകാം. ഇത്തരത്തില്‍ ഉണ്ടാകുന്ന തുകയെ ആണ് ബാലന്‍സ് ഓഫ് പേയ്‌മെന്‌റ് എന്ന് പറയുന്നത്. നമ്മുടെ കമ്മി, അല്ലെങ്കില്‍ മിച്ചത്തിന്‌റെ അടിസ്ഥാനത്തതിലാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇക്കണോമിക് ക്രഡിബിലിറ്റി നിശ്ചയിക്കുന്നത്. ഇത് തന്നെയാണ് ഇന്ത്യന്‍ രൂപയുടെ വിദേശ വിനിമയ മൂല്യം നിശ്ചയിക്കുന്നത്.

ബാലന്‍സ്ഡ് ബജറ്റ്

വരവും ചെലവും തുല്യമായാല്‍ അതാണ് ബാലന്‍സ് ബജറ്റ്. രാജ്യത്തിന് ധനകമ്മിയോ, ധനലാഭമോ ഇല്ലാത്ത അവസ്ഥ. പക്ഷേ വികസ്വര രാജ്യങ്ങള്‍ക്ക് ഇത്തരം ബജറ്റ് ഉണ്ടാകാനുള്ള സാധ്യത ഇല്ല.

ബഡ്ജറ്ററി ഡെഫിസിറ്റ്(കമ്മി ബജറ്റ്)

രാജ്യത്ത് വരവിനെക്കാള്‍ കൂടുതല്‍ ചെലവ് ഉണ്ടാകുമ്പോള്‍ കമ്മി ബജറ്റാണ് ഉണ്ടാവുക. കടമെടുത്തും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ക്ഷേമ സര്‍ക്കാരിന്‌റെ ബാധ്യതയാണ്.

കേന്ദ്രമൂല്യവര്‍ധിത നികുതി (CEVAT)

ഉല്‍പാദകന് മുകളില്‍ കേന്ദ്രം ചുമത്തുന്ന നികുതിയാണ് ഇത്.

കോര്‍പ്പറേറ്റ് ടാക്‌സ് (Corporate Tax)

പ്രത്യക്ഷ നികുതി ബോര്‍ഡ് ഉല്‍പാദകന്‌റെ ലാഭത്തിന് മുകളില്‍ ചുമത്തുന്ന നികുതി.

കറന്‌റ് അക്കൗണ്ട് ഡെഫിസിറ്റ് (Current Account Deficit)

രാജ്യത്ത് നിന്ന് കയറ്റി അയച്ച് ഉല്‍പന്നങ്ങളുടെ മൂല്യവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളുടെ മൂല്യവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയെ പോലൊരു രാജ്യത്ത് കയറ്റുമതി കുറവും ഇറക്കുമതി കൂടുതലും ആയിരിക്കും.

ആദായ നികുതി (Income Tax)

വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന് മുകളില്‍ ചുമത്തുന്ന നികുതിയാണിത്. എക്‌സൈസ് ഡ്യൂട്ടി, സെയില്‍സ് ടാക്‌സ്, സര്‍വ്വീസ് ടാക്‌സ് എല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

പരോക്ഷ നികുതി (Indirect Tax)

ഉപഭോക്താവില്‍ നിന്ന് നേരിട്ടല്ലാതെ ഇടനിലക്കാര്‍ മുഖേനെ സര്‍ക്കാരിലേക്ക് എത്തുന്ന നികുതി. നികുതിയുടെ ആഘാതവും ബാധ്യതയും വ്യത്യസ്ത വ്യക്തികളില്‍ ആയിരിക്കും.

പ്രത്യക്ഷ നികുതി

സര്‍ക്കാര്‍ ഒരു വ്യക്തിക്കോ കമ്പനിക്കോ ചുമത്തുന്ന ബാധ്യത. മറ്റൊരാളിലേക്ക് മാറ്റാന്‍ പറ്റാത്ത നികുതിയാണിത്. ഉദാ: കമ്പനി നികുതി, ഓഹരി കൈമാറ്റ നികുതി

എക്‌സൈസ് തീരുവ

ഉല്‍പാദനത്തിന് മേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് എക്‌സൈസ് തീരുവ ചുമത്തുന്നത്.

കസ്റ്റംസ് ഡ്യൂട്ടി

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതുമായ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന നികുതി

ഓഹരി വില്‍പ്പന (Disinvestment)

സര്‍ക്കാരിന്‌റെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തിന് കൂടി അവസരം നല്‍കും

ഫിസിക്കല്‍ ഡെഫിസിറ്റ്

ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്ന അവസ്ഥ. ഇതിന്‌റെ അടിസ്ഥാനത്തിവാണ് രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത്. രാജ്യത്തിന്‌റെ പൊതുധനസ്ഥിതി മനസ്സിലാക്കുന്നത് ഈ സൂചകത്തിന്‌റെ അടിസ്ഥാനത്തിലാണ്

മൊത്തം ആഭ്യന്തര ഉല്‍പാദനം (GDP)

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ് ജിഡിപി.

ധനബില്‍(Finance Bill)

ബജറ്റില്‍ ഉള്‍പ്പെടുന്ന പ്രത്യക്ഷ പരോക്ഷ നികുതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉൾക്കൊള്ളുന്നത്. ബില്‍ പാര്‍ലമെന്‌റില്‍ അവതരിപ്പിക്കും. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയും സഭയില്‍ ഉണ്ടാകും.

English summary
Finance Minister Arun Jaitley will use words like Finance bill, Fiscal deficit, Balance of payments and Current Account Deficit which not everyone necessarily understands. Here everything you want to know about Budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X