ജയലളിതയെ ചികിത്സിച്ചത് കാരണം സംഭവിച്ചത്, അപ്പോളോ ആശുപത്രിയുടെ ലാഭം കുത്തനെ ഇടിഞ്ഞു!!

അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം. സെപ്തംബര്‍ അവസാനമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • Published:
  • By: Sanviya
Subscribe to Oneindia Malayalam
ചെന്നൈ; അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം. സെപ്തംബര്‍ അവസാനമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജയലളിതയെ ചികിത്സിച്ചത് മൂലം അപ്പോളോ ആശുപത്രിയുടെ ലാഭത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. വിഐപി രോഗികള്‍ വരുന്നതുമൂലമാണിത്. അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ ഒക്ടോബര്‍-ഡിസംബര്‍ മാസത്തെ റിസല്‍ട്ടിലാണ് ഈ വിശദീകരണം.

കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്

ജയലളിതയെ ചികിത്സിച്ച സമയത്ത് അപ്പോളോ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയാണ് ഇതിന് കാരണമായി പറയുന്നത്. ആ സമയത്തെ കനത്ത സുരക്ഷ അപ്പോളോയില്‍ ചികിത്സ തേടിയെത്തിയ പലരെയും മാറ്റി നിര്‍ത്തിയിരുന്നു.

പുതിയ സാമ്പത്തിക പരിഷ്‌കരണം

അതേ സമയം സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണവും അപ്പോളോയിലെ ലാഭത്തെ ബാധിച്ചു. രോഗികളുടെ വരവ് കുറച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

2015 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍

2015 സെപ്തംബറില്‍ 969 ബെഡില്‍ രോഗികളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സെപ്തംബര്‍ ആയപ്പോഴേക്കും അത് 906 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 40 ബെഡുകള്‍ കൂടി കാലിയായിട്ടുണ്ട്.

ജയലളിതയുടെ മരണം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നതിന് തൊട്ട് മുമ്പേ ജയലളിത മരിച്ചതായി ആശുപത്രിയിലെ മുന്‍ ഡോക്ടര്‍മാര്‍ പറയുന്നു.

English summary
Appolo Hospital profit report.
Please Wait while comments are loading...