കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന്റെ കുട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍; യുവാവിന്റെ ജോലി തെറിച്ചു

  • By Anwar Sadath
Google Oneindia Malayalam News

അറ്റലാന്റ: സുഹൃത്തിന്റെ കുട്ടിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവാവിന് ജോലി നഷ്ടമായി. അമേരിക്കയിലെ അറ്റ്‌ലാന്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാര്‍ക്കറ്റിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ജെറോഡ് റോത്തിനാണ് ജോലി നഷ്ടപ്പെട്ടത്. കറുത്ത വര്‍ഗക്കാരനായ കുട്ടിക്കൊപ്പമുള്ള ചിത്രത്തില്‍ വംശീയ വെറിയന്മാര്‍ മോശം പരാമര്‍ശം നടത്തിയതാണ് റോത്തിന് വിനയായത്.

മിക്ക ദിവസങ്ങളിലും തന്റെ അമ്മ സിഡ്‌നിക്കൊപ്പം മാര്‍ക്കറ്റിങ് കമ്പനിയുടെ ഓഫീസിലെത്താറുണ്ടായിരുന്നു സെഡന്‍ ജേസ് എന്ന മൂന്നു വയസുകാരന്‍. ഇത്തരത്തില്‍ ഓഫീസില്‍ എത്തയപ്പോഴായിരുന്നു റോത്ത് ഒരു സെല്‍ഫിയെടുത്തതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. എന്നാല്‍ വളരെ മോശമായ കമന്റുകളാണ് ചിലര്‍ ചിത്രത്തിന് നല്‍കിയത്.

facebook

നിങ്ങള്‍ക്ക് കറുത്തവര്‍ഗക്കാരനായ ഒരു അടിമയുണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊള്‍ ബ്ലാക്ക് മാര്‍ക്കറ്റ് എന്ന് കമന്റ് ചെയ്തിരിക്കുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്ന് മറ്റൊരാളും കമന്റ് ചെയ്തു. എന്നാല്‍, ഇവര്‍ക്ക് ശരിയായ രീതിയിലുള്ള മറുപടി നല്‍കാന്‍ ജെറോഡ് തയ്യാറായില്ലെന്നും ഒരു കുട്ടിയെ അപമാനിച്ചെന്നും കാട്ടിയാണ് മേലുദ്യോഗസ്ഥന്‍ അച്ചടക്ക നടപടി കൈക്കൊണ്ടത്.

അമ്മയ്‌ക്കൊപ്പം വൈകിട്ട് ഓഫീസിലെത്തുന്ന കുട്ടിയെ കമ്പനിയെ ഒരു അംഗത്തെ പോലെയാണ് താന്‍ കണ്ടിരുന്നതെന്ന് കമ്പനി മേധാവി പറയുന്നു. ഒരു കുട്ടിയും ഇതുപോലുള്ള വംശീയവെറിക്കിരയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മകനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ വംശീയ ആക്രമണത്തില്‍ മറ്റുള്ളവര്‍ തനിക്കൊപ്പം നിന്നതില്‍ സന്തോഷവതിയാണെന്നാണ് കുട്ടിയുടെ അമ്മ സിഡ്‌നി പ്രതികരിച്ചത്.

English summary
Atlanta Worker sacked after selfie with colleague's black son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X