കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ സമ്പന്നന്‍ ബില്‍ ഗേറ്റ്‌സ് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളില്‍ പ്രമുഖര്‍ അമേരിക്കയാണല്ലോ... അപ്പോള്‍ അവിടത്തെ ഏറ്റവും വലിയ സമ്പന്നന്‍ ആരെന്നത് ഒരു കൗതുകം തന്നെ. മറ്റാരുമല്ല ആ അതിസമ്പന്നന്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്നെ.

ഫോര്‍ബ്‌സ് മാഗസിനാണ് അമേരിക്കയിലെ നാനൂറ് കോടീശ്വരന്‍മാരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 8,110 കോടി അമേരിക്കന്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി. ഏതാണ്ട് അഞ്ച് ലക്ഷം കോടി ഇന്ത്യന്‍ രൂപ വരും ഇത്.

Bill Gates

കഴിഞ്ഞ തവണയും ഫോര്‍ബ്‌സിന്റെ പട്ടികയില്‍ അമേരിക്കയിലെ ഏറ്റവും വലിയ ധനികന്‍ ബില്‍ ഗേറ്റ്‌സ് തന്നെ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പത് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ വര്‍ദ്ധനയുണ്ടായിട്ടുള്ളത്.

ബെര്‍ക്ക്ഷെയര്‍ ഗത് വേയുടെ സിഇഒ ആയ വാറന്‍ ബഫറ്റ് ആണ് സമ്പാദ്യത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 6,760 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നാല് ലക്ഷം കോടി രൂപയേക്കാള്‍ മേലെ വരും ഇത്.

ഒറാക്കിള്‍ സ്ഥാപകരില്‍ ഒരാളായ ലാറി എല്ലിസണ്‍ ആണ് മൂന്നാം സ്ഥാനത്ത്. 4,790 കോടി അമേരിക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ാസ്തി. ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മില്‍ ഒരു ലക്ഷം കോടി രൂപയില്‍ കൂടുതലാണ് ആസ്തിയിലുളള അന്തരം.

ഇന്ത്യന്‍ വംശജരായ അഞ്ച് പേരും ഫോര്‍ബ്‌സിന്റെ നാനൂറംഗ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഔട്ട് സോള്‌സിങ് കമ്പനിയായ സിന്റലിന്റെ സ്ഛാപകന്‍ ഭാരത് ദേശായി, സംരംഭകനായ ജോണ്‍ കപൂര്‍, സിംഫണി ടെക്‌നോളജി സ്ഥാപകനായ രമേശ് വധ്വാനി, സിലിക്കണ്‍ വാലി നിക്ഷേപകന്‍ കവിതാര്‍ക്ക് രാം ശ്രീരാം, വെഞ്ചവര്‍ കാപിറ്റലിസ്റ്റ് വിനോദ് ഖാസ്ല എന്നിവരാണ് അവര്‍.

English summary
Microsoft founder Bill Gates is once again the richest man in America, worth nearly $81 billion according to financial magazine Forbes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X