കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ 4ജി മാര്‍ച്ചില്‍; ആദ്യ 4ജി സേവനം കേരളത്തില്‍!!!

. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലായിരിക്കും 4 ജി ലഭിച്ചു തുടങ്ങുക

Google Oneindia Malayalam News

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ ര4ജി സേവനം മാര്‍ച്ച് മുതല്‍ കേരളത്തില്‍ ലഭ്യമാകുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മനേജര്‍. ബിഎസ്എന്‍എല്‍ 4ജി സര്‍വ്വീസ് ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലായിരിക്കും 4 ജി ലഭിച്ചു തുടങ്ങുക. അതിന് ശേഷം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു.

രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ ഡാറ്റാ സേവനങ്ങളില്‍ 25 ശതമാനവും ഉപയോഗിക്കപ്പെടുന്നത് കേരളത്തിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെ മാര്‍ച്ച് അവസാനത്തോടെ കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമായിത്തുടങ്ങും. സംസ്ഥാനത്ത് 1000 ഹൈസ്പീഡ് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആരംഭിയ്ക്കുക. ഇവ ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുമെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു.

bsnl

എസ്ബിഐ മൊഹി ക്യാഷ് എന്ന പേരില്‍ ബിഎസ്എന്‍എല്‍ ആരംഭിയ്ക്കുന്ന പ്രി പെയ്ഡ് വിര്‍ച്വല്‍ മൊബൈല്‍ വാലറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു. ബിഎസ്എന്‍എല്‍ 4ജി സര്‍വ്വീസ് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. 4ജി സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ പൂര്‍ത്തിയായെന്നും കൂടുതല്‍ പണം ചെലവഴിച്ച് സ്‌പെക്ട്രം വാങ്ങുന്നതാണ് കേന്ദ്രത്തെ സംബന്ധിച്ചുള്ള പ്രശ്‌നമെന്നും ബിഎസ്എന്‍എല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Public-sector BSNL is all set to set launch 1000 high-speed WiFi hotspots across the state to address the challenges posed by its
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X