കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: മുഖം മിനുക്കാന്‍ കേന്ദ്രം, കടുത്തപരിഷ്‌കാരങ്ങള്‍ ബജറ്റില്‍!!!

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടായ തളര്‍ച്ച പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദായനികുതിയിളവ് 2.5 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്നാണ് എസ്ബിഐ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായെക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിയ്ക്കുന്ന കേന്ദ്ര ബജറ്റില്‍ വ്യക്തഗത ആദായനികുതിയുടെ പരിധി ഉയര്‍ത്തുമെന്നും എസ്ബിഐയുടെ എക്കോറാപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹൗസിംഗ് ലോണിനുള്ള പലിശയിളവില്‍ നിശ്ചിത കാലയളവിലേയ്ക്ക് മാറ്റം വരുത്താനും ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളിലും സ്ഥിര നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നികുതിയിളവ് ഇനിയില്ല

നികുതിയിളവ് ഇനിയില്ല

വ്യക്തിഗത ആദായ നികുതിയിളവ് 2.5ല്‍ നിന്ന് 3.0 ലക്ഷമായി ഉയര്‍ത്തുമെന്നും ഹൗസിംഗ് ലോണിലുള്ള പലിശയിളവ് 1.5 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തുമെന്നും സ്ഥിരനിക്ഷേപത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്നാക്കി ഉയര്‍ത്തുമെന്നും മൂന്ന് വര്‍ഷത്തേയ്ക്ക് മാത്രമായിരിക്കും നികുതിയിളവ് ലഭിക്കുകയെന്നും എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കിന് ആശ്വാസം

റിസര്‍വ് ബാങ്കിന് ആശ്വാസം

ആദായന നികുതിയ്ക്കുള്ള ഇളവ് പരിധി ഉയര്‍ത്തുന്നത് വഴി 35,300 കോടി രൂപ അധികമായി റിസര്‍വ് ബാങ്കിന് ലഭിയ്ക്കുമെന്നും നോട്ട് നിരോധനത്തിന്റെ ബാധ്യതകള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും എസ്ബിഐ റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഇക്കണോമിക്‌സ് ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറയുന്നു.

സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച

ആദായ നികുതി ഉടച്ചുവാര്‍ത്തുകൊണ്ടുള്ള നയം റിസര്‍വ്വ് ബാങ്കിന്റെ പ്രതിസന്ധികളെയും ബാധ്യതകളെയും ഇല്ലതാക്കി സമ്പദ് വ്യവസ്ഥയ്ക്ക് അഭിവൃത്തി ഉണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു. 2015-16ല്‍ 7.6 ആയിരുന്ന രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 2016- 17ല്‍ 7.1 ആകുമെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച

ആദായ നികുതി ഉടച്ചുവാര്‍ത്തുകൊണ്ടുള്ള നയം റിസര്‍വ്വ് ബാങ്കിന്റെ പ്രതിസന്ധികളെയും ബാധ്യതകളെയും ഇല്ലതാക്കി സമ്പദ് വ്യവസ്ഥയ്ക്ക് അഭിവൃത്തി ഉണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു. 2015-16ല്‍ 7.6 ആയിരുന്ന രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 2016- 17ല്‍ 7.1 ആകുമെന്നാണ് വിലയിരുത്തല്‍.

ബജറ്റിന് വെല്ലുവിളി

ബജറ്റിന് വെല്ലുവിളി

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് വെല്ലുവിളിയാവുമെന്നും എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്ക്കുന്നു.

English summary
According to SBI's research report Ecowrap, the upcoming budget is likely to see an increase in personal income tax exemption limit, increase in section 80C exemption limit, interest exemption on housing loan and and at least reducing (if not abolishing) the lock in period for bank fixed deposits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X