കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി ഉയര്‍ത്തി; ആഴ്ചയില്‍ 50,000 വരെ!!!

Google Oneindia Malayalam News

ദില്ലി: സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കാവുന്ന തുകയ്ക്കുള്ളയുടെ പരിധി ഉയര്‍ത്തി. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയാണ് 24,000 രൂപയില്‍ നിന്ന് 50000 രൂപയാക്കി ഉയര്‍ത്തിയത്. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഭാഗികമായി നീക്കിവരുന്നത്.

ഫെബ്രുവരി എട്ടിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സേവിംഗ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഫെബ്രുവരി 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചത്. ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ക്കും ഇത് ബാധകമായിരിക്കും.

സേവിംഗ്‌സ് അക്കൗണ്ടിന് ആശ്വാസം

സേവിംഗ്‌സ് അക്കൗണ്ടിന് ആശ്വാസം

സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം 24,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം റിസര്‍വ് ബാങ്ക് ഈ മാസം എട്ടിനാണ് പുറത്തിറക്കിയത്. ഇത് പ്രകാരം ഫെബ്രുവരി 20 മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരികയും ചെയ്തു.

മാര്‍ച്ചിന് ശേഷം നിയന്ത്രണമില്ല

മാര്‍ച്ചിന് ശേഷം നിയന്ത്രണമില്ല

2017 മാര്‍ച്ച് 31 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കുന്ന പണത്തിന് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നും റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് വിജ്ഞാപനം ആശ്വാസകരം

റിസര്‍വ് ബാങ്ക് വിജ്ഞാപനം ആശ്വാസകരം

നോട്ട് നിരോധനത്തിന് ശേഷം നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്ന തുക 2000 രൂപയായും പിന്നീട് അത് 4,500 രൂപയാക്കിയും ഉയര്‍ത്തിയിരുന്നു. 4,500 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഒരാഴ്ചയില്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമാണ് പുതിയ വിജ്ഞാപനത്തിലൂടെ ഉയര്‍ത്തിയിട്ടുള്ളത്.

വിവാഹത്തിനുള്ള പണം

വിവാഹത്തിനുള്ള പണം

കറന്റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും വിവാഹ ആവശ്യത്തിന് വേണ്ടി പിന്‍വലിക്കുന്ന പണം 2.5 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് 50000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Savings accounts holders will now be able to withdraw up to Rs 50,000 per week. An RBI notification, issued on January 30, had announced that from February 20 the cash withdrawal limit for savings accounts will be raised to Rs 50,000 from Rs 24,000 a week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X