കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മൊബൈല്‍ ലാന്‍ഡ് ലൈന്‍ നിരക്കുകളില്‍ കുറവ് ഉണ്ടാകും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയും. ടെവികം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് നിരക്കുകള്‍ കുറയ്ക്കാനുള്‌ല അവസരം ഒരുക്കുന്നത്. ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജുകള്‍ കുറയ്ക്കാന്‍ ട്രായ് തീരുമാനിച്ചതോടെയാണ് ഫോണ്‍ നിരക്കുകള്‍ കുറയാന്‍ അവസരം ഒരുങ്ങുന്നത്.

നിരക്ക് കുറഞ്ഞാല്‍ വളരെ കുറഞ്ഞ ചെലവില്‍ എസ്ടിഡി കോളുകള്‍ ഉള്‍പ്പടെ ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാനാകും. ലാന്‍ഡ് ഫോണ്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ട്രായ് യുടെ നടപടി...

 മാറ്റം വരുത്തുന്നു

മാറ്റം വരുത്തുന്നു

ഇന്റര്‍ കണക്ഷന്‍ ഉപയോഗത്തിന് ഇടാക്കുന്ന നിരക്കിലാണ് ട്രായ് മാറ്റം വരുത്തുന്നത്. ഇന്റര്‍സ്‌റ്റേറ്റ് കോളുകള്‍ക്ക് മിനിട്ടിന് ഇടാക്കിയിരുന്ന നിരക്ക് 65 ല്‍ നിന്നും 35 ആയിട്ടാണ് ട്രായ് കുറയ്ക്കുന്നത്.

ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് എന്താണ്

ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് എന്താണ്

ഓരോ കോളും മറ്റൊരു ഫോണ്‍ നെറ്റ് വര്‍ക്കിലേക്ക് പോകുമ്പോള്‍ ഫോണ്‍ സേവനദാതാവ് നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ക്ക് നല്‍കുന്ന ഫീസാണ് കണക്ഷന്‍ ചാര്‍ജ്ജ്. ഇത്തരത്തില്‍ വലിയൊരു തുകയാണ് ടോലികോം കമ്പനികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിയ്ക്കുന്നത്.

മൊബൈലുകള്‍ക്ക്

മൊബൈലുകള്‍ക്ക്

മൊബൈല്‍ ഫോണുകള്‍ക്കുള്ള ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് 20 പൈസയില്‍ നിന്ന് 14 പൈസയായി കുറയ്ക്കാനാണ് തീരുമാനം

ലാന്‍ഡ് ലൈന്‍ ഉപയോഗം കൂട്ടുന്നു

ലാന്‍ഡ് ലൈന്‍ ഉപയോഗം കൂട്ടുന്നു

ലാന്‍ഡ് ലൈന്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി

ബിഎസ്എന്‍എന്‍

ബിഎസ്എന്‍എന്‍

ബിഎസ്എന്‍ എല്‍ നിരക്ക് കുറയ്ക്കുമെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു

സ്വകാര്യ കമ്പനികള്‍

സ്വകാര്യ കമ്പനികള്‍

ട്രായ് നിലപാടിനെ സ്വകാര്യ കമ്പനികള്‍ ആദ്യം എതിര്‍ത്തിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ പ്രതികരിച്ചിട്ടില്ല

English summary
Your STD and roaming bills will soon see a major reduction with telecom regulator Trai slashing a key rate charged on calls made outside the home network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X