കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയോട് കളിക്കേണ്ടെന്ന്.... ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്താല്‍ പണിതരുമെന്ന് ചൈന?

ബഹിഷ്‌കരണം തുടര്‍ന്നാല്‍ അത് ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് ചൈന നല്‍കുന്ന മുന്നറിയിപ്പ്. ചൈനീസ് എംബസി വക്താവ് ക്‌സി ലിയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരോ ഉത്തരവാദപ്പെട്ടവരോ അത്തരം ബഹിഷ്‌കരണ ആഹ്വാനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണങ്ങള്‍ കൂടുതല്‍ നടത്തുന്നത്.

ദീപാവലിയോട് അടുക്കുന്തോറും പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പ്രശ്‌നം, ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നു എന്നതാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണോ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

എന്തായാലും വിഷയം ചൈനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന പരസ്പര ബന്ധം വഷളാക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

ബഹിഷ്‌കരിക്കാന്‍

ബഹിഷ്‌കരിക്കാന്‍

ചൈനീസ് ഉത്പന്നങ്ങള്‍ പരമാവധി ബഹിഷ്‌കരിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത്. ചില മേഖലകളിലൊക്കെ ബഹിഷ്‌കരണം നടക്കുന്നും ഉണ്ട്.

പടക്ക വിപണി

പടക്ക വിപണി

ദീപാവലിയോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പന ലക്ഷ്യമിട്ടിരിക്കുകയായിരുന്നു ചൈന. ചൈനീസ് പടക്കങ്ങള്‍ക്കാണ് കുറച്ച് കാലമായി വലിയ ഡിമാന്റ് ഉള്ളത്. എന്നാല്‍ ഇത്തവണ ചൈനീസ് പടക്കങ്ങള്‍ ബഹിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മാര്‍ക്കറ്റ്

മാര്‍ക്കറ്റ്

ചൈനീസ് ഉത്പന്നങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. എല്ലാ മേഖലകളിലും ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബന്ധം വഷളാവും

ബന്ധം വഷളാവും

ബഹിഷ്‌കരണം തുടര്‍ന്നാല്‍ അത് ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് ചൈന നല്‍കുന്ന മുന്നറിയിപ്പ്. ചൈനീസ് എംബസി വക്താവ് ക്‌സി ലിയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കയറ്റുമതി

കയറ്റുമതി

ചൈനീസ് ഉത്പന്നങ്ങള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട് എന്നത് ശരി തന്നെയാണ്. എന്നാല്‍ ഇന്ത്യ ഏറ്റവും അധികം സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും ചൈനയാണ്. ബന്ധം വഷളായാല്‍ നഷ്ടം ഇന്ത്യക്ക് കൂടിയാണ്.

English summary
China on Thursday warned India that boycotting of its goods would affect ties and investments between the countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X