കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി തേടി ബാങ്ക്; ചുവപ്പുകാര്‍ഡ് കാണിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. 371 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച നാഷിക് ജില്ലാ സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കിനോടാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് മാര്‍ച്ച് 31ന് മുമ്പ് അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബാങ്കിന്റെ ഹര്‍ജി പരിഗണിച്ചത്.

റിസര്‍വ് ബാങ്കിന്റെ ലിക്വിജിറ്റി മൂല്യം സൂക്ഷിക്കുന്നതിന് 371 കോടി അനിവാര്യമാണെന്നും അല്ലാത്ത പക്ഷം ബാങ്ക് അടച്ചുപൂട്ടേണ്ടിവരുമെന്നും കോ ഓപ്പറേറ്റീവ് ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്ക് നിക്ഷേപത്തെക്കുറിച്ച് നബാര്‍ഡ് നടത്തിയ പരിശോധനയില്‍ ലിക്വിഡിറ്റി റേഷ്യോയിലെത്തണമെങ്കില്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിര്‍ദേശിച്ചുവെന്നും അഭിഭാഷകന്‍ ഹര്‍ജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ ചൂണ്ടിക്കാണിച്ചു.

uttar-pradesh

കര്‍ഷകര്‍ക്കുള്ള കര്‍ഷക ലോണുകള്‍ പരിഗണിക്കുന്ന ബാങ്കിന്റെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് കോടിയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച റാണു എന്റര്‍പ്രൈസസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഹര്‍ജിയും സുപ്രീം കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി കമ്പനി റിസര്‍വ് ബാങ്കിനെയും സമീപിച്ചിരുന്നു.

English summary
A bench headed by Chief Justice J S Khehar dismissed the plea of the bank which said that barring of the exchange before March 31 will lead to closure of 281 branches in Nashik district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X