കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂര്‍ ദസറ ; ആനകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ !!

  • By Pratheeksha
Google Oneindia Malayalam News

മൈസൂരു: ദസറ ആഘോഷങ്ങള്‍ക്കായി മൈസൂരു ഒരുങ്ങിക്കഴിഞ്ഞു. ദസറയുടെ പ്രധാന ആകര്‍ഷണീയതാണ് ജംബുസവാരി. അലങ്കരിച്ച് ആനകളെ അണിനിരത്തുന്ന കാഴ്ച്ച മനോഹരമാണ്. ഈ വര്‍ഷത്തെ ജംബുസവാരിക്കുളള ആദ്യത്തെ ബാച്ച് ആനകളെ മൈസൂര്‍ കൊട്ടാരം വരവേറ്റുകഴിഞ്ഞു.

അര്‍ജ്ജുനന്‍ എന്ന ആന 750 കിലോ ഉളള തിടമ്പുമായാണ്‌ കഴിഞ്ഞ ദിവസം കൊട്ടാരത്തില്‍ പ്രവേശിച്ചത്. അടുത്ത ബാച്ച് ആനകള്‍ സപ്തംബറോടെ കൊട്ടാരത്തിലെത്തും. 12 ഓളം ആനകളെയാണ് ജംബു സവാരിയ്ക്കു വേണ്ടി പരിശീലിപ്പിച്ചത്. ഈ ആനകളെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്.

മികച്ച കാര്‍ ഇന്‍ഷുറന്‍സിന് റിലയന്‍സ് .. ഓണ്‍ലൈനായി കാര്‍ ഇന്‍ഷുര്‍ ചെയ്യാം !മികച്ച കാര്‍ ഇന്‍ഷുറന്‍സിന് റിലയന്‍സ് .. ഓണ്‍ലൈനായി കാര്‍ ഇന്‍ഷുര്‍ ചെയ്യാം !

elephy-27

ഗതാഗതത്തിനിടയില്‍ പലപ്പോഴും ആനകള്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. കൂടാതെ ദസറ കഴിയുന്നതു വരെ ആനകള്‍ മൈസൂരില്‍ തങ്ങുന്നതിനാല്‍ ചിലപ്പോള്‍ നാശനഷ്ടങ്ങളും വരുത്തിവെക്കാറുണ്ട്. അതിനാല്‍ ആദ്യമായി ദസറ ആനകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ആണ് ആനകള്‍ക്ക് 32 ലക്ഷത്തോളം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കിയിരിക്കുന്നത്. ആനയ്ക്കു പുറമേ പാപ്പാന്മാര്‍ക്കും സഹായികള്‍ക്കും 35 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് വേറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദസറ ഫെസ്റ്റിവല്‍ കമ്മിറ്റി 41000 രൂപയാണ് ഓരോ ആനകള്‍ക്കുമായി നല്‍കിവരുന്നത്.

English summary
12 Dasara elephants have been insured this year as well. The value of the insurance provided by United India Insurance is Rs. 32 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X