കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു ആജീവനാന്ത സൗജന്യ ഇന്റര്‍നെറ്റോടെ 2000 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ചൈനീസ്, ഇന്ത്യന്‍, ഫോറിന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായി ഒരു സ്മാര്‍ട് ഫോണ്‍ വരുന്നു. വെറു രണ്ടായിരം രൂപയ്ക്ക് ലഭിക്കുന്ന സ്മാര്‍ട് ഫോണില്‍ ആജീവനാന്ത ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ വിലയ്ക്ക് ആകാശ് ടാബ്ലറ്റ് പുറത്തിറക്കി അത്ഭുതപ്പെടുത്തിയ ഡാറ്റാ വിന്റാണ് ഫോണ്‍ വിപണിയിലിറക്കുന്നത്.

ദീപാവലിയോടെ ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് ഡാറ്റവിന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രൂപീന്ദര്‍ സിങ് അറിയിച്ചു. 3.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനത്തിനായി വിവിധ ടെലികോം കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

data-wind

എന്തായാലും കുറഞ്ഞവിലയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഫോണുകള്‍ക്ക് കടുത്ത മത്സരമുയര്‍ത്തിയാകും കനേഡിയന്‍ കമ്പനിയുടെ വരവ്. സ്മാര്‍ട് ഫോണില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുമെന്ന വാഗ്ദാനം ഉപഭോക്താക്കളെ തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

നിലവില്‍ പ്രതിമാസം 40,000 മുതല്‍ 50,000 ഗാഡ്ജറ്റുകള്‍ വിറ്റഴിക്കുന്ന കമ്പനിയാണ് ഡാറ്റാവിന്റ്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ 2011ല്‍ 2276 രൂപയ്ക്ക് ആകാശ് ടാബ്ലറ്റ് വിതരണം ചെയ്യാന്‍ കമ്പനി കരാറിലെത്തിയിരുന്നു. എന്നാല്‍ രാജ്യത്തെല്ലായിടത്തും ടാബ്ലറ്റുകളെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

English summary
Free Internet, Mobile devices maker Datawind to launch Rs 2000 Smartphone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X