കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം!മാനദണ്ഡങ്ങളുമായി ആദായനികുതി വകുപ്പ്,അവഗണിച്ചാല്‍ പണി പാളും

Google Oneindia Malayalam News

മുംബൈ: ആറ് മാസത്തിലധികം രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്. ആറ് മാസത്തിലധികം ഇന്ത്യയില്‍ കഴിയുന്ന പ്രവാസികള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണമെന്നും ഗാര്‍ഹിക ആദായനികുതി അടയ്ക്കണമെന്നും ബുധനാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കിയത്. സിബിഡിടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുന്നവര്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് അനിവാര്യമാണെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2017 ജൂലൈ ഒന്നിന് മുമ്പ് ആറ് മാസത്തിലധികം ഇന്ത്യയില്‍ താമസിച്ച പ്രവാസികള്‍ക്കാണ് ഇത് ബാധകമാവുക. ഇത്തരക്കാര്‍ ജൂണ്‍ 30തോടെ ആദായനികുതി അടയ്ക്കണമെന്നും സിബിഡിടി ചൂണ്ടിക്കാണിക്കുന്നു. 2016ലെ ആധാര്‍ ആക്ട് പ്രകാരം 182 ദിവസത്തിലധികം ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസികളെ രാജ്യത്തെ താമസക്കാരനായി കണക്കാക്കും.

aadhar

2016 ജൂണ്‍ 30നും 2017 ജൂലൈ ഒന്നിനും ഇടയില്‍ ആറ് മാസത്തിലധികം ഇന്ത്യയില്‍ താമസിച്ചിട്ടുള്ള പ്രവാസികള്‍ ആദായനികുതി അടയ്ക്കുന്നതിന് ആധാര്‍കാര്‍ഡിന് അപേക്ഷ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യവിട്ടവര്‍ തിരിച്ചെത്തി ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍ നല്‍കി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സാമ്പത്തിക വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. ജൂണ്‍ 30ന് മുമ്പ് ആദായനികുതി അടയ്ക്കുക എന്നതാണ് ഇത്തരക്കാര്‍ക്ക് മുമ്പിലുള്ള ഏകമാര്‍ഗ്ഗം. ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സിബിഡിടിയുടെ പ്രസ്താവന പുറത്തുവരുന്നത്.

English summary
Expatriates who have stayed for at least 182 days in India a year before July 1, 2017, need to apply for Aadhaar if they are filing tax returns in the country. Else, they would have to file returns by June 30 this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X