കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി നിരക്ക് നിശ്ചയിച്ചു, ഏറ്റവും കൂടിയത് 18 ശതമാനം, പാല്‍, ഭക്ഷ്യധാന്യങ്ങളെ ഒഴിവാക്കി

ചരക്ക് സേവന നികുതി നിരക്കുകള്‍ക്ക് ധാരണയായി. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • By Akhila
Google Oneindia Malayalam News

ദില്ലി: ചരക്ക് സേവന നികുതി നിരക്കുകള്‍ക്ക് ധാരണയായി. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് 1200 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചത്.

ജിഎസ്ടി കൗണ്‍സലിന് ശേഷം അരുണ്‍ ജെയ്റ്റ്‌ലി പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്. പഞ്ചാസാര, കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

gst-bill

ഏഴ് ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉത്പന്നങ്ങള്‍ അഞ്ചു ശതമാനം നികുതിയിലും 17 ശതമാനം ഉത്പന്നങ്ങള്‍ 12 ശതമാനം നികുതിയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരിക.

English summary
Foodgrains exempted from levy, luxury vehicles to also attract 15% cess
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X