കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ സൗജന്യ കോള്‍ തുടരും; ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ നിര്‍ത്തി!! അംബാനിയുടെ പ്രഖ്യാപനം

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് നല്‍കിവരുന്ന സൗജന്യ വോയ്സ് കോളുകള്‍ തുടരുമെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി. ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞെന്നും ചൊവ്വാഴ്ചയാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ജിയോ നല്‍കിവരുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെ നീട്ടിയതായും ചെയര്‍മാന്‍ വ്യക്തമാക്കി. ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

സെപ്തംബറില്‍ ഇന്ത്യയില്‍ സേവനമാരംഭിച്ച റിലയന്‍സ് ജിയോ അവതരിപ്പിച്ച പ്രമോഷണല്‍ ഓഫര്‍ ഡിസംബര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ജിയോ ജനുവരി ഒന്നുമുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവതരിപ്പിച്ചത്. മാര്‍ച്ച് 31ന് ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ജിയോയുടെ പുതിയ പ്രഖ്യാപനം പുറത്തുവരുന്നത്.

 നേട്ടങ്ങള്‍ നിരവധി

നേട്ടങ്ങള്‍ നിരവധി

റിലയന്‍സ് ജിയോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 170 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കടന്നതായി ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയെന്നും മുകേഷ് അംബാനി വ്യക്തമാക്കുന്നു.

 വോയ്‌സ് കോളിന് സംഭവിക്കുന്നത്

വോയ്‌സ് കോളിന് സംഭവിക്കുന്നത്

ജിയോ അവതരിപ്പിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ ഏപ്രില്‍ ഒന്നുമുതല്‍ റോമിംഗില്‍ ആണെങ്കിലും വോയ്‌സ് കോളുകള്‍ സൗജന്യമായി തുടരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ബ്ലാക്ക് ഔട്ട് ദിവസങ്ങളിലും സൗജന്യമായിരിക്കും. 200 കോടി മിനിറ്റിലധികം വോയ്‌സ് കോളുകളാണ് പ്രതിദിനം ജിയോയില്‍ ഉപയോഗിക്കപ്പെടുന്നതെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

അധിക ഓഫര്‍

അധിക ഓഫര്‍

ഇന്ത്യന്‍ വിപണിയിലുള്ള മറ്റ് ടെലികോം സേവന ദാതാക്കളുടെ പ്ലാനുകള്‍ വീക്ഷിച്ച ശേഷം അതിനേക്കാള്‍ 20 ശതമാനം അധിക ഓഫറായിരിക്കും ജിയോ നല്‍കുകയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഓരോ സെക്കന്റിലും ഏഴ് പുതിയ ഉപയോക്താക്കള്‍ വീതം ജിയോ സേവനങ്ങളിലേയ്ക്ക് മാറുന്നുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കുന്നു.

പ്രൈം മെമ്പര്‍മാര്‍ക്ക് ലോട്ടറി

പ്രൈം മെമ്പര്‍മാര്‍ക്ക് ലോട്ടറി

റിലയന്‍സ് ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അടുത്ത 12 മാസത്തേയ്ക്ക് കൂടി ലഭ്യമാകുമെന്നും ജിയോ അറിയിച്ചു. എന്നാല്‍ പ്രതിമാസം 303 രൂപയുടെ ഓഫറിലായിരിക്കും ഇത് ലഭിയ്ക്കുക. 2018 മാര്‍ച്ച് വരെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആസ്വദിക്കാനുള്ള അവസരവും ലഭിയ്ക്കും.

 പ്രൈം ഓഫര്‍ നീട്ടുന്നതെങ്ങനെ

പ്രൈം ഓഫര്‍ നീട്ടുന്നതെങ്ങനെ

മാര്‍ച്ച് ഒന്നിനും മാര്‍ച്ച് 31നും ഇടയില്‍ 99 രൂപ അടച്ച് പ്രൈം ടൈം ഓഫര്‍ നീട്ടാന്‍ കഴിയും. ഏപ്രില്‍ ഒന്നുമുതല്‍ 303 രൂപ അടച്ച് ഒരു മാസത്തേയ്ക്ക് ഇപ്പോള്‍ ലഭിയ്ക്കുന്ന അണ്‍ലിമിറ്റഡ് പ്രൈം ഓഫര്‍ സ്വന്തമാക്കാന്‍ കഴിയും. 99 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്യാത്ത പക്ഷം ജിയോയുടെ പ്രഖ്യാപിത താരിഫ് പ്ലാനിലേയ്ക്ക് മാറും.

English summary
Starting 1 April, on all voice plans there will be no charges for voice calls, roaming or even blackout days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X