കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വില കൂടി, ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വില

160 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ചൊവ്വാഴ്ച വില 21520 രൂപയായി. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണ വില പവന് 160 രൂപ കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2690 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ചൊവ്വാഴ്ചത്തെ വില 21520 രൂപയാണ്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പവന് 21360 രൂപയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും നേരിയ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വില കൂടും

കഴിഞ്ഞ വര്‍ഷവും ഇതേ സമയം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ആഗോള വിപലിയില്‍ സ്വര്‍ണം വാങ്ങുന്നത് വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു വില കൂടിയത്. ഈ സാഹചര്യം തന്നെയാണ് പുതുവര്‍ഷത്തിലുമുള്ളത്.

ഡോളര്‍ നഷ്ടത്തിലേക്ക്

ആഗോള വിപണിയില്‍ ഡോളറിന് വില ഇടിഞ്ഞതാണ് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ കാരണം. സുരക്ഷിത നിക്ഷേപമായി എപ്പോഴും കരുതുന്നത് മഞ്ഞലോഹത്തെയാണ്. ഡോളറില്‍ വിലയിടിവും കയറ്റവും സ്വാഭാവികമാണ്. എന്നാല്‍ സുരക്ഷിതം സ്വര്‍ണമാണെന്ന് ഉപഭേക്താക്കള്‍ പറയുന്നു.

ആഗോള വിപണി

ഒരു ഔണ്‍സ് ഗോള്‍ഡിന് സിംഗപ്പൂരില്‍ 0.43 ശതമാനം വിലയാണ് വര്‍ധിച്ചത്. അമേരിക്കയില്‍ സംഭവിച്ച ഭരണമാറ്റവും സ്വര്‍ണവിലയിലെ വ്യതിയാനത്തിന് കാരണമാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പദ്ധതികളെ ആശ്രയിച്ചിരിക്കും ഭാവിയിലെ വില വിത്യാസം.

വാങ്ങുന്നവരെ നിരീക്ഷിക്കും?

ഇന്ത്യയില്‍ നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണവില അല്‍പ്പം കുറഞ്ഞിരുന്നു. ഒരു തവണ 23480 വരെ ഉയര്‍ന്ന ശേഷമായിരുന്നു വിലയിടിയല്‍. നോട്ട് നിരോധനത്തിന് ശേഷം സ്വര്‍ണം വാങ്ങുന്നത് നിരീക്ഷിക്കുന്നുണ്ടെന്ന റിപോര്‍ട്ടുകളും ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്നു പിന്തിരിയാന്‍ കാരണമായി.

English summary
Gold prices rose by Rs 160 to Rs 21520 per 8 grams in futures trading on as speculators enlarged their positions amid a firming trend overseas. Analysts said, a firming trend in the global markets as weakness in the dollar raised demand for the precious metal as a safe haven investment, mainly influenced gold prices at futures trade here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X