കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളേ..അറിഞ്ഞോ സ്വര്‍ണം പവന് 19,840 രൂപയായി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായ ഇടിവിനുശേഷം സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ ജനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായിരുന്നു. പിന്നീട് സ്വര്‍ണം വാങ്ങാമെന്ന് കരുതിയിരുന്നവര്‍ക്കാണ് പണി കിട്ടിയത്. എന്നാല്‍, നിങ്ങള്‍ വിഷമിക്കേണ്ട. സ്വര്‍ണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്. സ്വര്‍ണത്തിന് വില കുറഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ വാങ്ങുന്നില്ലെങ്കിലും ചിലര്‍ക്കിതു ഒരാശ്വാസമാണ്.

മലയാളികള്‍ വീണ്ടും കൂട്ടത്തോടെ ജ്വല്ലറിയിലേക്ക് പോകാന്‍ തുടങ്ങി എന്നു തന്നെ പറയാം. സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 19,840 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,480 രൂപയിലുമെത്തി. രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.

gold-jewellery

എന്നാല്‍, കുറഞ്ഞെന്നു കരുതി സ്വര്‍ണം വാങ്ങി കൂട്ടാന്‍ വരട്ടെ.. ഇനിയും സ്വര്‍ണ വില കുറഞ്ഞാലോ.. കാരണം, ബുധനാഴ്ച സ്വര്‍ണത്തിന്റെ വില 19,920 ആയിരുന്നു. ഇതില്‍ നിന്നാണ് 19840ല്‍ എത്തിയത്. ഇനിയും സ്വര്‍ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണ വില 18,000ത്തിനു അടുത്തു എത്തിയിരുന്നല്ലോ. അതുകൊണ്ടു തന്നെ സ്വര്‍ണ വിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5.90 ഡോളര്‍ കുറഞ്ഞ് 1143.04 ഡോളറിലുമെത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള സ്വര്‍ണ വില അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ....

English summary
As gold prices fall, Keralites brave golds to throng jewellery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X