കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന് വില കൂടി

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിപണിയില്‍ വിലക്കയറ്റം. പവന് 120 രൂപയാണ് കൂടിയത്. 18920 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിനു വില.

ഗ്രാമിന് 15 കൂടി 2,365 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഇന്നലെ 18800 എന്ന വിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയിരുന്നു.

gold-market

ശനിയാഴ്ച്ച വിപണി ആരംഭിച്ച ഉടനെയാണ് വില ഉയര്‍ന്നിരിക്കുന്നത്. ജൂലൈ മാസം അവസാനിച്ചപ്പോള്‍ പവന്‍ വില 18,800 രൂപയായിരുന്നു.ജൂലൈ മാസം തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19,800 രൂപയായിരുന്നു.

തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഇടിയുകയായിരുന്നു. പിന്നീട് ഒരിക്കല്‍ പോലും പവന്‍ വില 19,800ല്‍ തിരിച്ചെത്തിയിട്ടില്ല. ഒരു മാസം കൊണ്ട് 1000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.09 ഡോളര്‍ കൂടി 1,094.99 ഡോളറിലെത്തി

English summary
after one month gold price increase , last month gold price decrees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X