കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പിടിക്കാന്‍ ഗൂഗിള്‍ നെക്‌സസ് 9ഉം നെക്‌സസ് 6ഉം

Google Oneindia Malayalam News

നെക്‌സസ് 6, നെക്‌സസ് 9 ടാബ്ലെറ്റ്, നെക്‌സസ് പ്ലെയര്‍ എന്നിങ്ങനെ മൂന്ന് ഡിവൈസുകളാണ് ഗൂഗിള്‍ ഈയാഴ്ച പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ഐഫോണിനുള്ള ആന്‍ഡ്രോയ്ഡ് എതിരാളിയാണ് നെക്‌സസ് 6. വലിയ സ്‌ക്രീനുള്ള നെക്‌സസ് 9 ആകട്ടെ ടാബ്ലറ്റ് വിപണിയില്‍ മുന്നിലെത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ആപ്പിളിന്റെ ടി വി സ്‌പേസാണ് നെക്‌സസ് പ്ലെയറിന്റെ ഉന്നം.

നെക്‌സസ് 9ഉം നെക്‌സസ് പ്ലെയറും നവംബര്‍ ആദ്യത്തെ ആഴ്ച വിപണിയിലെത്തും. ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ ലോലിപ്പോപ്പിലാണ് മൂന്ന് ഉപകരണങ്ങളും. ഗൂഗിളിന് വേണ്ടി മോട്ടോറോളയാണ് നെക്‌സസ് ആറിന്റെ നിര്‍മാണം. എച്ച് ടി സിയും അസ്യൂസുമാണ് നെക്‌സസ് 9നും നെക്‌സസ് പ്ലെയറിനും പിന്നില്‍.

നെക്‌സസ് 6

നെക്‌സസ് 6

ആന്‍ഡ്രോയ്ഡ് 5 ലോലിപ്പോപ്പില്‍ പ്രവര്‍ത്തിക്കുന്ന നെക്‌സസ് ആറിന് പ്രത്യേകതകള്‍ ഏറെയാണ്. 5.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതില്‍ മുമ്പന്‍. ആപ്പിളിന്റെ ഐഫോണ്‍ 6 പ്ലസിനെ കവച്ചുവെക്കും നെക്‌സസ് 6. ഐഫോണ്‍ ആറിന്റെ ഡിസ്‌പ്ലേ 5.5 ഇഞ്ചാണ്.

നെക്‌സസ് 9

നെക്‌സസ് 9

ഗോറില്ല ഗ്ലാസ് ടെക്‌നിക്കുമായി എത്തുന്ന നെക്‌സസ് 9 ബാറ്ററിയുടെയും സ്പീക്കറിന്റെയും ക്യാമറയുടെയും കാര്യത്തില്‍ പുലിയാണ്. വില ഇരുപത്തയ്യായിരം മുതല്‍

ടെലിവിഷനിലും ഗൂഗിള്‍

ടെലിവിഷനിലും ഗൂഗിള്‍

സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ടിവി പ്ലാറ്റ് ഫോമില്‍ ഒരുക്കുന്ന ആദ്യ ഡിവൈസാണ് നെക്‌സസ് പ്ലെയര്‍. ടിവി, മ്യൂസിക്, ഗെയിം എന്നിങ്ങനെ മള്‍ട്ടി പര്‍പ്പസാണ് നെക്‌സസ് പ്ലെയര്‍ വാഗ്ദാനം ചെയ്യുന്നത്.

ഗാലക്‌സിക്കും വെല്ലുവിളി

ഗാലക്‌സിക്കും വെല്ലുവിളി

ഐഫോണിന് മാത്രമല്ല, ഡിസ്‌പ്ലേയില്‍ സാംസങ് ഗാലക്‌സി നോട്ട് 4 നും വെല്ലുവിളിയാകും ഈ നെക്‌സസ് 6. 5.7 ഇഞ്ചാണ് ഗാലക്‌സി 4 ന്റെ ഡിസ്‌പ്ലേ. ഐഫോണ്‍ 6 പ്ലസും ഗാലക്‌സി നോട്ട് 4 ഉം വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വിപണിയിലെത്തുക.

സ്പീക്കറും ക്യാമറയും

സ്പീക്കറും ക്യാമറയും

മുന്‍വശത്ത് രണ്ട് സ്പീക്കര്‍, 13 മെഗാ പിക്‌സല്‍ ക്യാമറ എന്നിവയാണ് നെക്‌സസ് ആറിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. രണ്ട് എം പിയുടെ ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇന്ത്യ മാത്രമല്ല

ഇന്ത്യ മാത്രമല്ല

ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി ഇരുപത്തഞ്ചിലധികം പ്രധാന രാജ്യങ്ങളില്‍ നെക്‌സസ് 6 വില്‍പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്. 32,, 64 ജിബി മോഡലുകളുണ്ട്. 32 ജിബിക്ക് നാല്‍പതിനായിരത്തിനടുത്ത് വരും വില.

English summary
Google's much awaited Nexus 6 smartphone has been launched ahead of the crucial festive period. The tech-giant on Wednesday quietly added two new Nexus-branded devices (Nexus 6 and Nexus 9), via an online press release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X