കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ- പേയ്‌മെന്റിനെ നിയന്ത്രിയ്ക്കാന്‍ പുതിയ സംവിധാനം, ആര്‍ബിഐ ശ്രമം തലവേദന കുറയ്ക്കുന്നതിന്!!!

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ഇടപാടുകള്‍ നിരീക്ഷിയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരും. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനും ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് സംബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ക്കും വേണ്ടിയാണ് റിസര്‍വ്വ് ബാങ്കിന് പുറമേ മറ്റൊരു നിയന്ത്രണ സംവിധാനം ആരംഭിയ്ക്കാന്‍ ആലോചനകള്‍ നടക്കുന്നത്.

ഡിസംബറില്‍ രത്തന്‍ വറ്റല്‍ കമ്മറ്റി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് സ്വതന്ത്രമായി ഡിജിറ്റല്‍ പണമിടപാടുകളെ നിയന്ത്രിക്കാനുള്ള പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

 രത്തന്‍ വത്തല്‍ കമ്മറ്റി

രത്തന്‍ വത്തല്‍ കമ്മറ്റി

റിസര്‍വ്വ് ബാങ്കില്‍ നിന്ന് സ്വതന്ത്രമായി ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കുന്നതിന് സ്വതന്ത്രമായി ഒരു റെഗുലേറ്റര്‍ രൂപീകരിക്കാന്‍ രത്തന്‍ വത്തല്‍
കമ്മിറ്റി ഓണ്‍ ഡിജിറ്റല്‍ പേയ്‌മെന്റാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ടുകളയാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

 ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിയ്ക്കുന്നു

ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിയ്ക്കുന്നു

റിസര്‍വ്വ് ബാങ്ക് ബാങ്കിംഗ് രംഗത്തെ നിരീക്ഷിക്കുന്നതിനും നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമുള്ള ഉന്നത അധികാരകേന്ദ്രമാണെന്നും പേയ്‌മെന്റ് രംഗത്ത് മത്സരം ഉണ്ടാക്കുന്നതോ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതോടെ റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

 നിര്‍ദേശങ്ങള്‍ രണ്ട്

നിര്‍ദേശങ്ങള്‍ രണ്ട്

ഡിസംബറിലാണ് രത്തന്‍ വത്തല്‍ കമ്മിറ്റി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് സ്വതന്ത്രമായി പേയ്‌മെന്റ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനായി രണ്ട് മാര്‍ഗ്ഗങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചത്. ഒന്ന് പുതിയതായി പേയ്‌മെന്റ് റെലുഗേറ്റര്‍ അതോറിറ്റി ആരംഭിക്കണമെന്നും രണ്ടാമത്തേത് റിസര്‍വ് ബാങ്കിനുള്ളില്‍ ബോര്‍ഡ് ഫോര്‍ റെഗുലേഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍ ഓഫ് പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ്(ബിപിഎസ്എസ്) എന്ന ബോര്‍ഡ് രൂപീകരിക്കാനുമാണ് നിര്‍ദേശിച്ചത്.

ഡിസ്‌കൗണ്ട് ഡെബിറ്റ് കാര്‍ഡ് വഴി

ഡിസ്‌കൗണ്ട് ഡെബിറ്റ് കാര്‍ഡ് വഴി

പണമിടപാടുകള്‍ക്ക് വ്യാപാരികള്‍ക്കുള്ള ഡിസ്‌കൗണ്ട് ഡെബിറ്റ് കാര്‍ഡ് വഴി നല്‍കാമെന്ന് നോട്ട് നിരോധനത്തിന് ശേഷം ഡിസംബറില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. 2017 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ 1000നും 2000 നും ഇടയിലുള്ള രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് 0.25 ശതമാനത്തില്‍ നിന്ന് 0.5 ശതമാനമാക്കിയാണ് റിസര്‍വ്് ബാങ്ക് പരിഷ്‌കാരം കൊണ്ടുവന്നത്. മൊബൈല്‍ ബാങ്കിംഗ് വഴിയുള്ള ചെറിയ പണമിടപാടുകള്‍ക്ക് തുക ഈടാക്കുന്നത് മാര്‍ച്ച് വരെ നിര്‍ത്തിയിരുന്നു.

English summary
With digital transactions gaining traction, the government is mulling setting up of a separate regulator for enabling electronic payment system in the country as well as regulate transaction charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X