കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലെക്സിസ് സിപ്രസിന്‍റെ തീരുമാനം ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിയ്ക്കും?

Google Oneindia Malayalam News

2015 ജനവരി 26, ഗ്രീസിന്റെ ചരിത്രത്തിലെ ഏറെ നിര്‍ണായകമായ ദിനം. ഗ്രീസിലെ ഇടതുപക്ഷ പാര്‍ട്ടിയായ സിരിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ഗ്രീസിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഗ്രീസില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ ഏറെ ആശങ്കയോടെ കണ്ട നാളുകളായിരുന്നി പിന്നീട്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക നയങ്ങളെ അത്രമേല്‍ എതിര്‍ക്കുന്നു പാര്‍ട്ടിയായിരുന്നു സിരിസ.

അധികാരമേല്‍ക്കുമ്പോള്‍ ഏറെ വെല്ലുവിളികളാണ് സിപ്രസിനെ കാത്തിരുന്നത്. യൂറോപ്യന്‍ യൂണിയനും സിപ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഗോള വിിപണിയെത്തന്നെ ബാധിയ്ക്കുമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഏഷ്യന്‍ വിപണികളെ ഗ്രീസ് പ്രതിസന്ധി കാര്യമായി ബാധിയ്ക്കും. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണയില്‍ ഉണ്ടാകുമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. കഴിഞ്ഞ ദിവസം ഇക്കാര്യം നമ്മള്‍ കണ്ടതാണ്...

 ഇങ്ങനെ

ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിന് കടം വീട്ടാന്‍ അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ഇസിബി) അനുവദിച്ച സമയം അവസാനിയ്ക്കാറായി. യൂറോപ്യന്‍ യൂണിയന്‍ ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ച എങ്ങും എത്താതെ പിരിഞ്ഞു.

അതാണ് സിപ്രസ്

അതാണ് സിപ്രസ്

കടം നല്‍കിയവര്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളെ അതേ പടി അനുസരിയ്ക്കാന്‍ തയ്യാറാല്ലാത്ത സിപ്രസിനെതിരെ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും തിരിയുകയായിരുന്നു. സാമ്പത്തിക ബാധ്യത അടച്ചു തീര്‍ക്കാനുള്ള സമയം നീട്ടിക്കൊടുക്കാന്‍ തയ്യാറാകാതെയായിരുന്നു പ്രതികാരം. ജൂലൈ 5ന് ഹിതപരിശോധന നടത്തുമെന്ന് സിപ്രസ് പറയുന്നുണ്ട്.

ഹിതപരിശോധന

ഹിതപരിശോധന

കടം നല്‍കിയവവര്‍ മുന്നോട്ട് വച്ച് തീരുമാനങ്ങളെ അംഗീകരിയ്ക്കണമോ വേണ്ടയോ എന്ന്് ജനങ്ങള്‍ തീരുമാനിയ്ക്കട്ടേ എന്നാണ് സിപ്രസ് പറയുന്നത്. ഇതിനായി ജൂലൈ അഞ്ചിന് ഹിതപരിശോധന നടത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയനെ അംഗീകരിയ്ക്കാതെ പുറത്ത് പോവുക തീരുമാനങ്ങളം അംഗീകരിച്ചു തുടരുക ഈ കാര്യങ്ങളാകും ഹിതപരിശോധനയിലൂടെ ജനം തീരുമാനിയ്ക്കുക

നിബന്ധനകള്‍

നിബന്ധനകള്‍

ഐഎംഎപിന് 160 കോടി യൂറോ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് 1800 കോടി യൂറോയുമാണ് ഗ്രീസ് നല്‍കേണ്ടത്. പണം നല്‍കേണ്ടി കാലാവധി നീട്ടാന്‍ യൂണിയനുകള്‍ ചില നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗ്രീസ് സര്‍ക്കാര്‍ ചെലവ് ചുരുക്കണം, പെന്‍ഷന്‍ നികുതി നയങ്ങള്‍ പരിഷ്‌കരിയ്ക്കണം എന്നാണ് നിബന്ധനകള്‍

യെസ് പറഞ്ഞാല്‍

യെസ് പറഞ്ഞാല്‍

നിബന്ധനകള്‍ അംഗീകരിയ്‌ക്കേണ്ടെന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാമെന്നും ജനങ്ങള്‍ പറഞ്ഞാല്‍ അതൊരു പുതിയ ചരിത്രമാകും. വിദേശ കടം ഗ്രീസിന് എഴുതി തളാളാനാകും. അതോടെ പണം നഷ്ടമാകുന്നവര്‍ ഗ്രീസിന് മേല്‍ കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തു. എന്നാല്‍ ഗ്രീക്ക് ബാങ്കുകള്‍ നല്‍കുന്ന സാമ്പത്തിക സഹായം തുടരും

നോ പറഞ്ഞാല്‍

നോ പറഞ്ഞാല്‍

ജനങ്ങള്‍ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ തയ്യാറാണ് എന്നാണ് നോ പറയുന്നതിലൂടെ സംഭവിയ്ക്കുന്നത്. കടംവീട്ടാന്‍ അധിക സമയം ലഭിയ്ക്കും. എന്നാല്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൈക്കൊള്ളേണ്ടി വരും. ഹിത പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സിപ്രസ് സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടി വരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഗ്രീക്ക് പുറത്തേയ്ക്ക് പോകരുതെന്നാണ് മറ്റ് രാജ്യങ്ങള്‍ ആഗ്രഹിയ്ക്കുന്നത്

ഗ്രീസിന്റെ കടം

ഗ്രീസിന്റെ കടം

2010ല്‍ യൂറോ മേഖലയിലെ സര്‍ക്കാരുകള്‍ ചേര്‍ന്ന് ഗ്രീസിന് 5290 കോടി യൂറോ വായ്പ നല്‍കിയിരുന്നു. 2012ല്‍ 14,180 കോടി യൂറോയും അവര്‍ നല്‍കി, ദര്‍മ്മനി (5,723 കോടി യൂറോ) ഫ്രാന്‍സ് (4298 കോടി യൂറോ), ഇറ്റലി (3776 കോടി യൂറോ), സ്‌പെയിന്‍ (2510 കോടി യൂറോ) എന്നിങ്ങനെയാണ് കടം നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഗ്രീസ് പുറത്ത് പോയാല്‍ കടം കൊടുത്ത ഈ രാജ്യങ്ങള്‍ പ്രതിസന്ധിയിലാവും. ഗ്രീസിന് കടം വീട്ടാന്‍ കൂടുതല്‍ സമയം നല്‍കാനാണ് ഈ രാജ്യങ്ങള്‍ ശ്രമിയ്ക്കുന്നത്

വിപണി

വിപണി

യൂറോപ്പ്, ജര്‍മ്മന്‍ മാര്‍ക്കറ്റുകളിലെ ഇടിവ് ഏഷ്യന്‍ വിപണികളേയും ബാധിയ്ക്കും. ഗ്രീസില്‍ ബാങ്കുകള്‍ അടച്ചിട്ട് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. ഗ്രീസിലെ പ്രതിസന്ധി തുടര്‍ന്നാലും ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോയാലും അത് ആഗോള വിണിയെ ബാധിയ്ക്കും. അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും ഉണ്ടാകും.

ഇന്ത്യയെ ബാധിയ്ക്കുന്നത്

ഇന്ത്യയെ ബാധിയ്ക്കുന്നത്

ഇന്ത്യയിലെ സോഫ്ട് വെയര്‍, എന്‍ജിനീയറിംഗ് എക്സ്‌പോര്‍ട്ടിന് തിരിച്ചടിയാകും. ക്യാപിറ്റല്‍ ഔട്ട് ഫ്‌ളോയാണ് ഗ്രീസ് പ്രതിസന്ധി മൂലം ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. ആര്‍ബിഐയോട് മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രൂപയുടെ വില ഇടിയും.

English summary
Greece crisis: How India may be affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X